പാരാലിമ്പിക്സ് മത്സരത്തിനിടെ അപകടം; സൈക്ലിംഗ് താരം മരിച്ചു

single-img
18 September 2016

iran-711754-2

പാരാലിമ്പിക്സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് ഇറേനിയൻ സൈക്ലിംഗ് താരം മരിച്ചു. പുരുഷൻമാരുടെ സി4–5 ഇനത്തിൽ പങ്കെടുക്കുമ്പോളായിരുന്നു അപകടം. പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബഹ്മാൻ ഗോൾബർനെസ്ഹാദ്(48) അണു മരിച്ചത്. പുരുഷൻമാരുടെ സി4–5 ഇനത്തിൽ പങ്കെടുക്കുമ്പോളായിരുന്നു അപകടം. 2012–ൽ നടന്ന ലണ്ടൻ പാരാലിമ്പിക്സിൽ പങ്കെടുത്ത താരമാണ് ബഹ്മാൻ. അപകടത്തെ കുറിച്ചു പാരാലിമ്പിക്സ് കമ്മറ്റി അന്വേഷണം ആരംഭിച്ചു. ബഹ്മാന്റെ മരണത്തെ തുടർന്നു പാരാലിമ്പിക്സ് വില്ലേജിൽ ഇറാൻ പതാക പകുതി താഴ്ത്തി കെട്ടി.

ബഹ്മാന് ഹൃദയസ്തംഭനം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് അന്താരാഷ്ട്ര പാരാലിമ്പിക്സ് കമ്മറ്റി അറിയിച്ചു.