ലോക ഫുട്‌ബോളിലെ പരമോന്നത ബഹുമതിയായ ഫിഫ ബാലൻ ഡി ഓർ പുരസ്‌കാരം ഇനിയുണ്ടാകില്ല.

single-img
18 September 2016

1-8541851പാരിസ്‌: ലോക ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതികളൊന്നായ ‘ഫിഫ ബാലൻ ഡി ഓർ ‘പുരസ്കാരം ഇനിയുണ്ടാവില്ല.
ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയും ബാലൻ ഡി ഓറിന്റെ ഉടമകളായ ഫ്രാൻസ്‌ ഫുട്ബോളും തമ്മിലുള്ള കരാർ അവസാനിച്ചതോടെയാണ്‌ പുരസ്കാരസ്കാര വിതരണം നിർത്തലാക്കാൻ തീരുമാനമായത്‌.

ഫിഫയും ഫ്രാൻസ്‌ ഫുട്ബോളും തമ്മിലുള്ള കരാർ ജനുവരിയിൽ അവസാനിച്ചിരുന്നു. കരാർ ഇനി പുതുക്കുന്നില്ലെന്ന വിവരം ഓഗസ്റ്റ്‌ ആദ്യ വാരം തന്നെ ഫ്രാൻസ്‌ ഫുട്ബോളിനെ അറിയിച്ചിരുന്നുവെന്ന്‌ ഫിഫ വ്യക്തമാക്കി.

ജനുവരിയിലാണ് കരാര്‍ അവസാനിച്ചത്. പുതുക്കില്ലെന്ന് ഫിഫ, ഫ്രാന്‍സ് ഫുട്‌ബോളിനെ അറിയിച്ചു. ഫ്രഞ്ച് മാഗസിന്‍ 1956ല്‍ ആരംഭിച്ച ബാലന്‍ ഡി ഓര്‍, യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരത്തിനാണ് സമ്മാനിച്ചിരുന്നത്. 2009 വരെ ഫിഫ ലോകത്തെ താരത്തെ കണ്ടെത്തിയിരുന്നു. 2010ല്‍ ഫിഫയുമായി ചേര്‍ന്ന് ഒറ്റ പുരസ്‌കാരവുമായി ലോകത്തെ മികച്ച കളിക്കാരനു നല്‍കാന്‍ തീരുമാനമായി.

ഫിഫയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ജിയാനി ഇന്‍ഫാന്റിനോയും ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ഇംഗ്ലീഷ് ഫുട്‌ബോളറായിരുന്ന സ്റ്റാന്‍ലി മാത്യുവാണ് ആദ്യ ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാര ജേതാവ്. സ്പനിഷ്‌ ക്ലബ്ബ്‌ ബാർസലോണയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ്‌ ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം കരസ്ഥമാക്കിയ താരം. അഞ്ച്‌ തവണയാണ്‌ മെസ്സി അവാർഡിനർഹനായത്‌. അതേ സമയം മികച്ച പുരുഷ-വനിതാ താരങ്ങൾക്കുള്ള ലോകഫുട്ബോളർ പുരസ്കാരം തുടരുമെന്ന്‌ ഫിഫ അറിയിച്ചു.