ജീനുകളിൽ ഹൃദയാഘാതത്തെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് പഠനങ്ങള്‍

single-img
18 September 2016

screen_shot_2016_09_17_at_12_3

ലണ്ടന്‍ : ഹൃദയാഘാതം സംബന്ധിച്ചുള്ള വിവരങ്ങള്‍ നമ്മുടെ ജീനുകളില്‍ നേരത്തെ തന്നെ അടങ്ങിയിരിക്കുന്നു
അത് പരമ്പരാഗത മാറ്റങ്ങളോ അല്ലെങ്കില്‍ രാസമാറ്റങ്ങളോ ജീനുകളില്‍ വരുത്തുന്നത് മൂലം കണ്ടെത്താനാകും എന്ന് പഠനങ്ങള്‍.

പാരമ്പര്യവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് ഹൃദയ സംബന്ധമായ പ്രശനങ്ങള്‍ക്കും പിന്നീട് മരണത്തിലേക്കും വഴിമാറുന്നത്
ഹൃദയാഘാതം എന്താണ് എന്ന് ഒറ്റ വാക്കില്‍ ചോദിച്ചാല്‍ ഹൃദയത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഹൃദയാഘാതം.

CVD(Cardiovascular diseases) എന്നതില്‍ എല്ലാ തരത്തിലുള്ള ഹൃദയ സംബന്ധമായ രോഗങ്ങളും ഉള്‍പെടുന്നു. ഹൃദയാഘാതം, സ്റോക്ക് തുടങ്ങി എല്ലാ രോഗങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ജീനില്‍ അടങ്ങുന്നു.
വിവിധ രോഗങ്ങളുടെ വളര്‍ച്ചക്ക് കാരണമാകാവുന്ന ജീനിലെ പാരമ്പര്യ മാറ്റങ്ങൾ പരിശോധിച്ചാല്‍ ഹൃദയാഘാതം നേരത്തെ തന്നെ കണ്ടെത്താനാകും. ഒരു തവണ ഹൃദയാഘാതം വന്നാല്‍ പിന്നെ അത് മറ്റു രോഗങ്ങള്‍ക്കും വഴി തെളിയിക്കും .

” ഒരു തവണ ഹൃദയാഘാതം വന്നാല്‍ ചില ജീനുകൾ സജീവമായി ശരീരത്തിലെ സിഗ്നലുകൾ ശേഖരിക്കുന്നു . ഈ മെക്കാനിസം രോഗത്തിന്റെ നിശ്ചിതഘട്ടത്തിൽ ടിഷ്യുകള്‍ ശേഖരിച്ചു വക്കുന്നു. ഹൃദയാഘാതത്തിനു ശേഷം ശരീരം വീണ്ടും അവ വീണ്ടെടുക്കുന്നു. ഇത് പാരമ്പര്യ മാറ്റങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ട് ” സ്വീഡനിൽ ഉപ്പ്സാല സർവകലാശാലയിലെ ഗവേഷകനായ അസ ജോണ്‍സണ്‍ പറഞ്ഞു .

പഠനത്തിന്റെ കണ്ടെത്തല്‍ ഒരു ഹൃദയാഘാതം സംഭവിച്ച വ്യക്തികളില്‍ പല പാരമ്പര്യ മാറ്റങ്ങൾ ഉണ്ടാകും എന്നാണ്.