ബലിപെരുന്നാള്‍ ആഘോഷദിവസങ്ങളില്‍ ദുബൈയില്‍ 6 ദിവസം സൗജന്യ പാര്‍ക്കിംഗ്;ആഘോഷദിനങ്ങളില്‍ സൗജന്യ വൈഫൈയും

single-img
8 September 2016

parking3

ബലിപെരുന്നാള്‍ ആഘോഷദിവസങ്ങളില്‍ ദുബൈയില്‍ 6 ദിവസം സൗജന്യ പാര്‍ക്കിംഗ്. അതേസമയം മല്‍സ്യ മാര്‍ക്കറ്റ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ പെയ്ഡ് പാര്‍ക്കിംഗ് തന്നെയായിരിക്കും.

സെപ്റ്റംബര്‍ 11 മുതലാണ് സൗജന്യ പാര്‍ക്കിംഗ്. സെപ്റ്റംബര്‍ 17, ശനിയാഴ്ച മുതലാണ് പാര്‍ക്കിംഗ് നിരക്കുകള്‍ ഈടാക്കുക. ആര്‍ടിഎ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൂസ അല്‍ മറിയാണ് ഇക്കാര്യമറിയിച്ചത്.

അതേസമയം ഇത്തിസലാത്ത് മാളുകള്‍, റെസ്‌റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ആഘോഷദിനങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും.സെപ്റ്റംബര്‍ 8 മുതല്‍ 17 വരെയാകും സൗജന്യമായി വൈഫൈ ലഭ്യമാകുക.യുഎഇയില്‍ മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇത്തിസലാത്ത് സൗജന്യ വൈഫൈ നല്‍കുന്നത്. യുഎഇ മൊബൈല്‍ നമ്പറുള്ള ആര്‍ക്കും ഈ സേവനം ലഭ്യമാകുന്നതായിരിക്കും.