ഭയപ്പെടുത്തുന്ന മാരക രോഗാണു പകരാൻ സാധ്യതകളേറെ; സിക വൈറസ്‌ കണ്ണ്നീരിലുടെയും പകരാമെന്ന് പഠനം

single-img
8 September 2016

Health issue concept image of crying baby bitten by Aedes Aegypti mosquito as Zika Virus carrier

വാഷിംഗ്‌ടണ്‍ : സിക വൈറസ്, ബ്രസീലിനെ മാത്രമല്ല സമീപ രാജ്യങ്ങളേക്കൂടി ഭയപ്പെടുത്തുന്ന മാരക രോഗാണു. സാധാരണഗതിയിൽ അപകടകാരിയല്ലെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളെ ബാധിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണ് സിക (Zika) ഭീതി വിതയ്ക്കാൻ കാരണം.
സിക വൈറസ് ശരീരത്തില്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. കൊതുകുവഴിയും ലൈംഗികബന്ധത്തിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ളസാധ്യതയേറെയാണെന്ന് കേന്ദ്ര ആരോഗ്യവിഭാഗം മുന്നറിയിപ്പുനല്‍കുന്നു. പ്രത്യേക വാക്‌സിനോ മരുന്നോ നിലവിലില്ലാത്തതിനാല്‍ രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് നല്‍കുന്നത്.ഈഡിസ് കൊതുകാണ് രോഗം പരത്തുക. രോഗം സ്ഥിരീകരിച്ചവര്‍ മൂന്നാഴ്ചത്തേക്ക് കൊതുകുകടിയേല്‍ക്കാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് നാട്ടില്‍ രോഗംരോഗം പടര്‍ന്നുപിടിക്കുന്നത് തടയാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

എന്നാല്‍ ഇപ്പോള്‍ നടത്തിയ ഒരു പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയത് എന്തെന്നാല്‍ സിക വൈറസ്‌ കണ്ണ്നീരിലൂടെയും പകരും എന്നാണ്. ഈ പഠനത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് ശാസ്ത്രന്ജ്യര്‍ പറഞ്ഞു. രോഗം ബാധിച്ച എലികളിലൂടെ വൈറസ്‌ മനുഷ്യരില്‍ എത്താനുള്ള സാധ്യത ഇപ്പോള്‍ കൂടുതലാണ്. മൂന്നിലൊന്നു കുഞ്ഞുങ്ങള്‍ക്ക് ജനന ശേഷം കാഴ്ച നഷ്ടപെടാനുള്ള സാധ്യതയും ഉണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
വാഷിംഗ്‌ടണ്‍ലെ ഒരു കൂട്ടം ശാസ്ത്രന്ജ്യര്‍മാരാണ് എലികളില്‍ ഈ പരീക്ഷണം നടത്തിയത്.