യോഗേശ്വര്‍ ദത്തിന്റെ ലണ്ടന്‍ ഒളിംപികിസിലെ വെള്ളി മെഡല്‍ സ്വര്‍ണ്ണമാകില്ല;സ്വര്‍ണം നേടിയ താരം ഉത്തേജക പരിശോധനയില്‍ വിജയിച്ചു

single-img
7 September 2016

MTZSPDEC77XCRMZM_768x432
ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ലണ്ടന്‍ ഒളിംപികിസിലെ വെള്ളി മെഡല്‍ സ്വര്‍ണ്ണമാകില്ല. സ്വര്‍ണ്ണമെഡല്‍ ജേതാവ് അസര്‍ബൈജാന്‍ താരം ഉത്തേജക പരിശോധനയില്‍ വിജയിച്ചതിനാലാണിത്. രാജ്യാന്തര ഒളിംപിക് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലണ്ടന്‍ ഒളിമ്പിക്സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദനോവ് ഉത്തേജക മരുന്നുപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയായി മാറിയിരുന്നു. റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വീണ്ടും ഉത്തേജക പരിശോധന നടത്തിയപ്പോഴാണ് വെങ്കലം വെള്ളിയായത്.