ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ റോബോട്ടുകളുമായി ദുബായ്

single-img
7 September 2016

&NCS_modified=20160905141454&MaxW=640&imageVersion=default&AR-160909580ദുബായ്: ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ മധ്യപൂര്‍വ ദേശത്തെ ഒരു രാജ്യത്തില്‍ ആദ്യമായി റോബോട്ട് ലൈഫ് ഗാര്‍ഡുകള്‍ വരുന്നു. ഇതാദ്യമായാണ് റോബോട്ടുകളെ ബീച്ചിന്റെ സുരക്ഷയ്ക്ക് നിയോഗിക്കുന്നത്. ബീച്ചുകളില്‍ അപടകങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളെ തയ്യാറാക്കിയിട്ടുള്ളത്. ഈ മേഖലയില്‍ ഏറ്റവും പുതിയതായി അവതരിപ്പിച്ച സാങ്കേതിക വിദ്യ അനുസരിച്ചാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്.

 
മണിക്കൂറില്‍ 35 കിലോ മീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന റോബോട്ട് ലൈഫ് ഗാര്‍ഡിന് മനുഷ്യനേക്കാള്‍ 12 ഇരട്ടി വേഗത അധികമുണ്ട്. റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടിന് വെള്ളത്തില്‍ ഒഴുകി നടക്കാനും കഴിയും.130 കിലോമീറ്ററിലധികം സ്ഥലം നിരീക്ഷിക്കും. റീച്ചാര്‍ജ്ജ് ചെയ്യാതെ 30 തവണ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവയാണ് ഈ റോബോട്ടുകള്‍.
പതിനൊന്നു കിലോയാണ് ഭാരം. 125 സെന്റീമിറ്റര്‍ നീളമുണ്ടായിരിക്കും.ഏതു പ്രതികൂല കാലാവസ്ഥയിലും ജോലിചെയ്യാന്‍ കഴിയും വിധമാണ് റോബോട്ടുകളെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദുബായിലെ പൊതുബീച്ചുകളിലെത്തുന്നവര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.