ചിക്കുന്‍ഗുനിയ വീണ്ടും ഭീതിപടർത്തുന്നു;ചിക്കുൻഗുനിയ പിടിപ്പെട്ടവര്‍ക്ക് പിന്നീട് വരുന്ന സന്ധി വേദന എങ്ങനെ മാറ്റിയെടുക്കാം

single-img
7 September 2016


കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ്‌ ചിക്കുൻഗുനിയ. ഈഡിസ് ഈജിപ്തി(Aedes aegypti), ഈഡിസ് ആല്ബോപിക്ടുസ്(Aedes albopictus) എന്നീ ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ഈ രോഗം സംക്രമിപ്പിക്കുന്നത്. ഈ രോഗം പെട്ടെന്നു പൊട്ടിപ്പുറപ്പെടുകയും കാലാവസ്ഥയിൽ മാറ്റമുണ്ടായി രോഗവാഹകരായ കൊതുകുകൾ ഇല്ലാതാവുമ്പോൾ രോഗം പടരുന്നത് തനിയെ നിലക്കുന്നതുമാണ്.
2006 സെപ്റ്റംബർ അവസാനം മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചു കേരളത്തിൽ വ്യാപകമായി പടർന്നു പിടിച്ചു. പൊതുവെ മാരകമല്ലെങ്കിലും ഏതെങ്കിലും സ്ഥായിയായ അസുഖങ്ങൾ നേരത്തെ ഉള്ളവർക്ക്‌ പിടിപെട്ടാലോ, ശരിയായ രീതിയിൽ ചികിത്സ ചെയ്യാതിരുന്നാലോ ഇതു മാരകമയേക്കാം. ചിക്കുൻഗുനിയ പിടിപ്പെട്ടവര്‍ക്ക് പിന്നീട് വരുന്ന ഒരു പ്രശ്നം ആണ് ശരീരത്തിലെ സന്ധി വേദന (joint pain). ഈ വേദന ആഴ്ചകളോ മാസങ്ങളോ ഒരുപക്ഷെ നീണ്ടു നിന്നേക്കാം. ചിക്കന്‍ ഗുനിയക്ക് ശേഷമുള്ള സന്ധി വേദനക്ക് മരുന്നുകള്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല. പക്ഷെ വിധക്തര്‍ പറയുന്നത് ചിട്ടയായ ആഹാര ശീലവും മറ്റും കൊണ്ട് ഈ വേദന മാറ്റിയെടുക്കാന്‍ കഴിയും എന്നാണ്.
ഈ സന്ധി വേദനക്ക് വീടുകളില്‍ ഇരുന്നുകൊണ്ട് തന്നെ നമുക്ക് ചെയ്യാന്‍ പറ്റുന്ന ചില പ്രതിവിധികള്‍ ആണ് ചുവടെയുള്ളത്.

1. കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പെടുത്തിയ ആഹാര ക്രമം.
2.ഇഞ്ചി ഇട്ടു തിളപ്പിച്ച ചായയും,ഗ്രീന്‍ ടീയും ഉപയോഗിക്കുക.
3.ശരീരത്തിലെ ജലാംശം കുറഞ്ഞു പോകാതെ ഇരിക്കാന്‍ വേണ്ടി കൂടുതല്‍ വെള്ളം കുടിക്കുക.
4.ഉറക്കം ശരീരത്തിന് ആവശ്യമാണ്, അതിനാല്‍ ചിട്ടയായ ഉറങ്ങണം.
5.ചെറിയ തരത്തിലുള്ള എയിറോബിക് വ്യായാമങ്ങള്‍ ചെയ്യുക വഴി ശരീരത്തിലെ സന്ധികള്‍ നല്ലപോലെ പ്രവര്‍ത്തിക്കണം.
6.സന്ധികളില്‍ വെളിച്ചെണ്ണ കൊണ്ടുള്ള ചെറിയ മാസാജുകള്‍ വേദനയില്‍ നിന്ന് ഒരു ചെറിയ ആശ്വാസം തരും.
7.ഐസ് കട്ടകള്‍ ഒരു തുണിയില്‍ പൊതിഞ്ഞു വേദനയോ പൊള്ളലോ ഉള്ള ഭാഗത്ത് വക്കുന്നത് വേദനയില്‍ നിന്ന് ആശ്വാസം തരും.
8.ഒലിവ് എണ്ണയും വിറ്റാമിന്‍ ഈയും ചേര്‍ത്ത് ഇടുന്നത് തൊലിപ്പുറത്തെ ചൊറിച്ചിലിനു ശമനം നല്‍കും.