ഷൂട്ടിംഗ് ഇതിഹാസം അഭിനവ്‌ ബിന്ദ്ര വിരമിച്ചു

single-img
5 September 2016
abhinav-bindra-874x481
ന്യൂ ഡല്‍ഹി :  ഇന്ത്യയുടെ ആദ്യ  വ്യക്തിഗത ഒളിമ്പിക്സ്‌ സ്വർണ മെഡൽ ജേതാവ്‌ അഭിനവ്‌ ബിന്ദ്ര ഷൂട്ടിംഗിൽ നിന്ന്‌ വിരമിച്ചു.
ന്യൂഡൽഹിയിൽ നാഷണൽ റൈഫിൾസ്‌ അസോസിയേഷൻ ഒഫ്‌ ഇന്ത്യ (എൻആർഎഐ) സംഘടിപ്പിച്ചചടങ്ങിലാണ്‌ ബിന്ദ്ര ഇക്കാര്യം പറഞ്ഞത്‌.
2008ലെ ബീജിംഗ്‌ ഒളിമ്പിക്സിലാണ്‌ അഭിനവ്‌ ബിന്ദ്രയുടെ ഒളിമ്പിക്സ്‌ കരിയർ തുടങ്ങുന്നത്‌. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് താരം ഇന്ത്യക്കായി സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. റിയോയില്‍ മെഡല്‍ നേടാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും വിരമിക്കല്‍ തീരുമാനം പുത്തന്‍ താരങ്ങള്‍ക്കുകൂടി വേണ്ടിയാണെന്നും ബിന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയില്‍ ഷൂട്ടിങ് മല്‍സരത്തിന് മികച്ച പ്രോല്‍സാഹനം ലഭിക്കുന്നുണ്ടെന്നും നാഷനല്‍ റൈഫിള്‍ അസോസിയോഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) തന്റെ കരിയറിന്റെ വളര്‍ച്ചക്ക് എല്ലാ സഹായങ്ങളും നല്‍കിയെന്നും അവരോട് എന്നും കടപ്പെട്ടിരിക്കുന്നതായും ബിന്ദ്ര പറഞ്ഞു
 റിയോ ഒളിംപിക്‌സില്‍ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഒരു തവണയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ച് വട്ടവും താരം സ്വര്‍ണമെഡല്‍ രാജ്യത്തിനു വേണ്ടി സമ്മാനിച്ചിട്ടുണ്ട്.