യൗവനത്തിൽ തന്നെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളോ??

single-img
8 July 2016

shutterstock_218870788-984x500ചെറുപ്രായത്തിൽ തന്നെ മുഖത്തുണ്ടാവുന്ന ചുളിവുകളും കൺതടങ്ങളിലെ കറുപ്പും യുവാക്കളുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്.അതിന്റെ കാരണങ്ങളിലേക്കു ഒന്നു കണ്ണ്ഓടിച്ചാൽ നമ്മുടെ ജീവിതശൈലിയാണ് നമ്മുടെ യൗവനത്തെ നശിപ്പിക്കുന്നതെന്നു മനസിലാവും.മദ്യപാനവും,പുകവലിയും,തെറ്റായ ഭക്ഷണശീലങ്ങളും മാത്രമല്ല നമ്മുടെ ഓരോ പ്രവർത്തികൾ തന്നെ പ്രായത്തെ നമ്മളിലേക്ക് കൊണ്ടുവരുന്നതിന് കാരണമാകാറുണ്ട്.

 

1.സ്മാർട്ഫോണിന്റെ ഉപയോഗം
ഫോണിന്റെ അമിതമായ ഉപയോഗം ചർമ്മത്തിന്റെ യുവത്വം നശിപ്പിക്കുന്നു. ചർമ്മം അയഞ്ഞു തുങ്ങുന്നതിനും കാരണമാകുന്നു.തുടർച്ചയായുള്ള ഫോണിന്റെ ഉപയോഗം കണ്ണിനു ചുറ്റുമുള്ള കറുപ്പ് വർധിപ്പിക്കുന്നു .
2.ഒരുപാട് സമയം ഇരുന്നുള്ള ജോലി
നിങ്ങൾ ഒരുപാട് സമയം ഒരിടത്തു തന്നെ ഇരുന്നു ജോലി ചെയ്യുന്നവരാണോ സൂക്ഷിച്ചോളൂ വാർദ്ധക്യം പെട്ടന്ന് നിങ്ങളിൽ എത്തിയേക്കാം.
3.സൗന്ദര്യ വർധക വസ്തുക്കൾ
വെളുക്കാൻ തേച്ചത് പാണ്ടായി എന്നു കേട്ടട്ടില്ലെ അതുപോലെയാണ് സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം ഇവയുടെ തുടർച്ചയായ ഉപയോഗം മുഖത്തു ചുളിവുകൾ ഉണ്ടാകുന്നതിനു കാരണമാകുന്നു.
4 സ്‌ട്രെസ്സ്
ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പ്രതിഫലിക്കുന്ന കണ്ണാടിയാണ് നിങ്ങളുടെ മുഖം.ഉറക്കശീണവും ആരോഗ്യ പ്രശ്നങ്ങളും മുഖത്തിന്റെ യുവത്വം നശിപ്പിക്കുന്നു.

 

ജീവിതം കെട്ടിപ്പടുക്കാൻ നെട്ടോട്ടമോടുന്ന നമ്മൾ പലരും മറക്കുന്ന ഒരു കാര്യം ഉണ്ട് നമ്മുടെ ശരീരം.ശരിരത്തിനു ആരോഗ്യമില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും ഒരു പ്രയോജനവുമില്ല.അതിനാൽ നിങ്ങൾ നിങ്ങളുടെ ശരിരത്തിനു പ്രാധാന്യം കൊടുക്കുക, അതു കഴിഞ്ഞാകട്ടെ മറ്റെന്തെങ്കിലും. …….