മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു;തെറ്റിദ്ധാരണ നീക്കാന്‍ മതനേതാക്കളുടെ യോഗം വിളിക്കുമെന്ന് മന്ത്രി.

single-img
29 June 2016

vaccine_genericഡിഫ്ത്തീരിയ രോഗം പിടിമുറുക്കിയ മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. മുഹമ്മദ് ആഷിഖ് (12), നിദാ ഫാത്തിമ (12), ഫാത്തിമ ജുമൈല എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

അതേസമയം ഡിഫ്ത്തീരിയ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ചുളള തെറ്റിദ്ധാരണ നീക്കാന്‍ മതനേതാക്കളുടെ യോഗം വിളിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും. കുടുംബശ്രീ ഉള്‍പെടെയുളള സംവിധാനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി കെ.ടി ജലീല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍, വരുന്ന രണ്ടാഴ്ചക്കകം ജില്ലയിലെ കുത്തിവെയ്‌പ്പെടുക്കാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന് തീരുമാനമായി.