തേങ്ങാപ്പാൽ അഴകിനും ആരോഗ്യത്തിനും..

single-img
28 June 2016

Coconut-milk

തേങ്ങാപ്പാലിനെ അത്ഭുത ദ്രാവകമായിട്ടാണ് ആരോഗ്യ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.തേങ്ങാപാൽ ആരോഗ്യത്തിനു നല്ലതല്ലായെന്ന തെറ്റുധാരണ പരക്കെയുണ്ട്‌.പക്ഷെ തേങ്ങാപ്പാലിന്റെ സവിശേഷ ഗുണങ്ങൾ ശരീരത്തെ പല ചർമ്മ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു.കരിക്കു ശരീരത്തിന് കുളിര്മയേകുന്നു.കരിക്കുവെള്ളത്തിൽ പഞ്ചസാരയുടെയും ചില ഇലക്ട്രോലൈറ്റുകളുടെയും അളവ് കൂടുതലാണ്.കരിക്കു പ്രായം മാറിയ തേങ്ങായിൽ പൂരിത കൊഴുപ്പിന്റെ അളവ് കൂടുതലായി കാണുന്നു.ഈ പൂരിത കൊഴുപ്പു ശരീരത്തിൽ യാതൊരു കുഴപ്പവുമുണ്ടാക്കുന്നില്ല.തേങ്ങാപ്പാൽ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.വിറ്റാമിനാൽ സമ്പുഷ്ടമാണ് ഈ അത്ഭുത ദ്രാവകം(വിറ്റാമിൻ B ,C ,E ,B3 ,B5,B6).

തേങ്ങാപ്പാലും മുടിയഴകും

Hair-straightening-2
തേങ്ങാപാൽ 5 മിനിട്ടു തലയിൽ തേച്ചു പിടിപ്പിച്ചു മസ്സാജ് ചെയ്യുക.ഇതു മുടിയുടെ വളർച്ച ത്വരിതപ്പെടുത്തകുന്നു,വരണ്ടമുടി മയമുള്ളതാക്കുന്നു,ഉള്ള് വർധിപ്പിക്കാനും സഹായിക്കുന്നു.തുല്യ അളവിൽ തേങ്ങാപ്പാലും വീര്യം കുറഞ്ഞ ഷാമ്പുവും ചേർത്തു മുടികഴുകുക.ഇതു നല്ലൊരു കണ്ടീഷണറായി പ്രവർത്തിക്കുന്നു
മുഖകാന്തി വർധിപ്പിക്കും തേങ്ങാപ്പാൽ
തേങ്ങാപ്പാൽ മുഖത്തു തേച്ചു പിടിപ്പിച്ചു 10 മിനിട്ടിനു ശേഷം കഴുകുക .മെയ്ക്അപ്പ് റിമൂവറായും ക്ലൻസറായും ഇതു പ്രവർത്തിക്കുന്നു.ബതാമും പാലും ചേർത്തരച്ചു മുഖത്തു തേച്ചു പിടിപ്പിക്കുക.മുഖത്തെ ചുളിവുകൾ അകറ്റാൻ ഇതു സഹായിക്കുന്നു.
ചർമ സംരക്ഷണവും തേങ്ങാപ്പാലും
തേങ്ങാപ്പാൽ ശരീരത്തിൽ തേച്ചു കുളിക്കുന്നത് സൂര്യാഘാതം കൊണ്ടുള്ള കറുത്ത പാടുകൾ മായ്ക്കുന്നു. വരണ്ട ചർമം മൃദുലമാക്കുന്നു.