റംസാന്‍ മാസത്തില്‍ ഇതാദ്യമായി ദുബായ് നഗരത്തില്‍ മദ്യനിരോധനം നീക്കി.

single-img
24 June 2016

Harrys-Place

റംസാന്‍ മാസത്തില്‍ ആദ്യമായി ദുബായില്‍ മദ്യ നിരോധനം ഒഴിവാക്കുന്നു. നേരത്തെ പകല്‍ മാത്രമാണ് മദ്യനിരോധനം ഉണ്ടായിരുന്നത്. റംസാന്‍ മാസത്തില്‍ രാജ്യത്ത് ഒട്ടേറെ സന്ദര്‍ശകരെത്തുന്നതിനെ തുടര്‍ന്നാണ് നിരോധനം നീക്കുന്നത്.നോമ്പു തുറ കഴിഞ്ഞു മാത്രമേ മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. മെയ് 31ന് ഇറക്കിയ പുതിയ ഉത്തരവു പ്രകാരം റംസാന്‍ അടക്കമുള്ള സമയത്തും മദ്യവില്പ്പന സാധാരണ പോലെ നടത്താം. അതായത് സമയ പരിധി നിശ്ചയിച്ചട്ടില്ലെന്നും പകലും മദ്യം വില്ക്കാമെന്നുമാണ് അര്‍ഥം. ഈ വര്‍ഷം പത്തു ലക്ഷം വിനോദസഞ്ചാരികളെങ്കിലും ദുബായ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ. ഇവരടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഇളവ്.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് പുറമെ നികുതി ഇനത്തില്‍ ലഭിക്കുന്ന വരുമാനവും ദുബായ് അധികൃതരെ മദ്യവില്‍പ്പന അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. 30 ശതമാനം മുനിസിപ്പാലിറ്റി ടാക്സാണ് മദ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 50 ശതമാനം ഇറക്കുമതി നികുതിയും ചുമത്തുന്നു. ദുബായില്‍ മദ്യപാനം ചിലവേറിയതാണ്. എന്നാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമാകും.