ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തരുതെന്ന് ദുബൈ പൊലീസ്

single-img
17 June 2016

201367733516734_20ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യൽ മീഡിയ വഴി അപരിചതരോട് വെളിപ്പെടുത്തരുതെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ജോലി ചെയ്യുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കും. കമ്പനിയെക്കുറിച്ച മറ്റുവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ക്ക് ഇതിലൂടെ കഴിയും. രാജ്യസുരക്ഷക്ക് തന്നെ ഇത് ഭീഷണിയായി മാറാമെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു.

സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും ആവശ്യമുണ്ട്. വീടുകളുടെയും മറ്റും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് കവര്‍ച്ചക്കാര്‍ക്ക് സഹായകമാകും. ഇത്തരം പ്രവൃത്തികളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.