വനിത റെസ്ലറെ ഇടിക്കുട്ടില്‍ മലര്‍ത്തിയടിച്ച് പഞ്ചാബിൽ നിന്നുള്ള വനിത
17 June 2016
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വനിത റെസ്ലറെ പഞ്ചാബി വനിത ഇടിച്ചു താഴെയിട്ടു.ലോക റെസ്ലങ് ചാമ്പ്യന്‍ ദ ഗ്രേറ്റ് ഖലിയുടെ സ്ഥാപനത്തിലെ പരിശീലക കൂടിയായ ബിബി ബുള്‍ ബുളിനെയാണ് പഞ്ചാബി വനിത മലര്‍ത്തിയടിച്ചത്.ഹരിയാനയിലെ മുൻ പൊലീസ് ഓഫീസറും പവർ ലിഫ്റ്റിംഗ് താരവും മിക്സഡ് മാർഷ്യൽ ആർട്സ് ചാമ്പ്യനുമായ കവിതയാണ് ബിബി ബുള്‍ ബുളിനെ ഇടിച്ചിട്ടത്.
പരിപാടിക്കിടയില്‍ ബിബി ബുള്‍ ബുള്‍ സ്ത്രീകളെ ഇടിക്കുടിലേയ്ക്കു വിളിച്ചതാണ് തന്നെ ആവേശം കൊള്ളിച്ചതെന്നു കവിത പറഞ്ഞു.റെസ്ലിങ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന കായിക വിനോദമാണെന്നു കവിത പറഞ്ഞു. തുടക്കത്തില്‍ ബുള്‍ ബുളിന്റെ അടിയില്‍ വീണുപോകുന്ന കവിത പിന്നീട് തന്നെക്കാള്‍ ഇരട്ടി വലുപ്പമുള്ള ബുള്‍ ബുള്ളിനെ മലര്ത്തിയടിയ്ക്കുക ആയിരുന്നു.