ഓർമശക്തി വർദ്ധിപ്പിക്കാൻ നഗ്നപാദരായി നടക്കൂ..

single-img
16 May 2016

healthy-feet-grass-opt

നഗ്നപാദരായി മണലിലോ പുല്ലിലോ മണ്ണിലോ നടക്കുന്നത് ആശ്ചര്യജനകമാം വിധം ആരോഗ്യപ്രദമാണ് .ചെരുപ്പ് ധരിക്കാതെ നടക്കുന്നത് ഉറക്കത്തെ സുഖപ്രദമാക്കും. ശരീരത്തിലെ ആന്റിഒക്സിഡൻറ്റുകളുടെ അളവ് വർദ്ധിപ്പിക്കും . വ്രണങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും.ഇതിനെല്ലാം പുറമേ നഗ്നപാദരായി നടക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുമെന്ന് ഇപ്പോൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു .

യുണിവേഴ്സിടി ഓഫ് നോർത്ത് ഫ്ലോറിഡയിലെ ഗവേഷകർ പറയുന്നത് ചെരിപ്പില്ലാതെ ഓടുന്നത് ബൌദ്ധികമായ ശേഷികൾ വർദ്ധിപ്പിക്കുമെന്നാണ്. കാര്യങ്ങൾ ഓർമ്മിക്കാനും വിവരങ്ങൾ ക്രമീകരിക്കാനും ഉള്ള കഴിവ് കൂടുമത്രേ.

18 നും 44 നും ഇടയിൽ പ്രായമുള്ള 72 പേരെ അവർ പരീക്ഷണത്തിന് വിധേയമാക്കി.ഇവരെക്കൊണ്ട് ഷൂസ് ധരിച്ചും അല്ലാതെയും സൌകര്യപ്രദമായ വേഗത്തിൽ ഏകദേശം 16 മിനിറ്റ് ഓടിച്ചു.ഓർമശക്തി അതിനു മുന്പും ശേഷവും പരിശോധിച്ചു രേഖപ്പെടുത്തി.ഏകദേശം 16 ശതമാനത്തോളം ഓർമയിൽ വർദ്ധനവുണ്ടായതായി കണ്ടെത്താൻ കഴിഞ്ഞു.

ഈ പഠനത്തിന്റെ ഫലം പെർസെപ്ച്വൽ ആൻഡ്‌ മോട്ടോർ സ്കിൽസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു.