ഒളിമ്പിക് ദീപശിഖ ബ്രസീലിലെത്തി.

single-img
5 May 2016

A01268A3-B60A-4B03-9FEB-AC0F68F06BBA_cx0_cy2_cw0_mw1024_s_n_r1

റിയോ ഒളിമ്പിക്‌സിനുള്ള ദീപശിഖാപ്രയാണം ബ്രസീലിലെത്തി. മഹാകായിക മേളയ്‌ക്ക് ഇനി വെറും 95 ദിവസം മാത്രം ശേഷിക്കെ ആവേശകരമായ സ്വീകരണമാണ്‌ ദീപശിഖാപ്രയാണത്തിന്‌ ബ്രസീല്‍ തലസ്‌ഥാനത്ത്‌ ലഭിച്ചത്‌.റിയോ ഒളിംപിക്‌സിനു മുന്നോടിയായി ബ്രസീലിലെ ത്തിയ ദീപശിഖയിലേക്ക് പ്രസിഡന്റ് ദില്‍മ റൂസെഫ് അഗ്നി പകര്‍ന്നു. പ്ലനാല്‍ട്ടോ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നിന്നും റൂസെഫ് കൈമാറിയ ദീപശിഖ പന്ത്രണ്ടായിരത്തോളം പേരുടെ കൈകളിലൂടെ രാജ്യം മുഴുവന്‍ സഞ്ചരിക്കും.

പൊ­തു­ജ­ന പ­ങ്കാ­ളി­ത്തം ഉ­റ­പ്പു വ­രു­ത്തു­ക എ­ന്ന­താ­ണ്‌ ദീ­പ­ശി­ഖാ പ്ര­യാ­ണ­ത്തി­ന്റെ ഏ­റ്റ­വും വ­ലി­യ വെ­ല്ലു­വി­ളി. ­ രാ­ഷ്‌­ട്രീ­യ പ്ര­തി­സ­ന്ധി­കൾ നി­ല­നിൽ­ക്കു­ന്നു­ണ്ടെ­ങ്കി­ലും ബ്ര­സീൽ ഒളിമ്പി­ക്‌­സി­നാ­യി ഒ­രു­ങ്ങി എ­ന്നാ­ണ്‌ റി­പ്പോർ­ട്ടു­കൾ. ആമസോണില്‍ നിന്നും തുടങ്ങി മുന്നൂറോളം നഗരങ്ങളിലൂടെ കടന്ന് പോകുന്ന ദീപശിഖ ആഗസ്ത് അഞ്ചിന് റിയോയിലെ ഒളിംപിക്‌സ് ഉദ്ഘാടനവേദിയായ മാറക്കാന സ്‌റ്റേഡിയത്തിലെത്തും