ജിമ്മിൽ പോകാതെ തടി കുറയ്ക്കാനുള്ള 10 വഴികൾ

single-img
25 April 2016

503131103

 

  1. [quote arrow=”yes”]ചിരി നല്ല മരുന്ന് മാത്രമല്ല, പ്രയാസമില്ലാതെ കലോറികൾ കത്തിയ്ക്കാനുള്ള എളുപ്പവഴിയും കൂടിയാണ് .ഒരു നല്ല കോമഡി ഷോ 15 മിനിറ്റ് കണ്ടിരുന്നാൽ 40 കലോറി വരെ കത്തിതീരും. മാത്രമല്ല ഇത് സെറോടോണിൻ എന്നാ ഹോർമോൺ പുറത്തുവിടാൻ കാരണമാവുകയും വിശപ്പ്‌ കുറയ്ക്കുകയും ചെയുന്നു.[/quote]
  2. [quote arrow=”yes”]നൃത്തം ചെയ്യുന്നത് തീർച്ചയായും ഭാരം കുറയാൻ സഹായിക്കും.നിങ്ങൾ ചെയ്യുന്നത് ഏത് തരം നൃത്തമാണെന്നും ശരീരം എത്രമാത്രം അനങ്ങുന്നുണ്ടെന്നും അനുസരിച്ച് 450 മുതൽ 600 വരെ കലോറി കത്തിതീരും .[/quote]
  3. [quote arrow=”yes”]ജിമ്മിനു പുറത്തുള്ള ഒരു വളരെ നല്ല വർക്ക്‌ ഔട്ടാണ് ലൈംഗികത. അര മണിക്കൂർ കൊണ്ട് 160 കലോറി കത്തിതീരും.[/quote]
  4. [quote arrow=”yes”]ഷോപ്പിംഗ്‌ ഇഷ്ടപ്പെടുന്നയാളാണോ താങ്കൾ ? നല്ലകാര്യം.ഒരുമണിക്കൂർ ഷോപ്പ് ചെയ്യുമ്പോൾ ഏകദേശം 180 കലോറി കത്തുന്നു. ഈ സമയം നിങ്ങൾ പച്ചക്കറി മേടിക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ ഭാരമേന്തി നടക്കലും കൂടിയാകുമ്പോൾ 260 കലോറി വരെ കത്തിതീരുന്നു.[/quote]
  5. [quote arrow=”yes”]അമിതഭാരമുള്ളവർ ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നതിന് പകരം നിന്ന് ജോലിചെയ്തു നോക്കുക.മിനുട്ടിൽ 2 കലോറി അധികം പോകും. വര്ഷം 9 കിലോ വരെ വെയിറ്റ് കുറയാൻ ഇത് സഹായിക്കും.[/quote]
  6. [quote arrow=”yes”]സ്വകാര്യതയിലെങ്കിലും പാടുക. ഉറക്കെ പാടുക. ഇത് മനസ്സുഖം നല്കുന്നതിനോപ്പം 136 കലോറിയോളം കത്തിയ്ക്കുകയും ചെയ്യുന്നു.[/quote]
  7. [quote arrow=”yes”]അരമണിക്കൂർ അടുക്കളയിൽ പാചകത്തിനായി ചിലവിടുക. 100 കലോറി പോകുന്ന വഴിയറിയില്ല.[/quote]
  8. [quote arrow=”yes”]അരമണിക്കൂർ വീട് അടിച്ചുവാരിയാൽ ഒരു ശരാശരി പുരുഷന് 110 കാലോറി ഉപയോഗിച്ച് തീർക്കാം . ഒരു ശരാശരി വനിതയ്ക്ക് 95 കലോറിയും.[/quote]
  9. [quote arrow=”yes”]ഒരു ദിവസം മനുഷ്യൻ ഉപയോഗിക്കുന്നതിന്റെ 20% ഊർജവും തലച്ചോറിനു വേണ്ടിയാണ്. റൂബിക്സ് ക്യുബ് ,പദപ്രശ്നം മുതലായ ബുദ്ധി ഉപയോഗിക്കേണ്ട വിനോദങ്ങളിൽ എർപെട്ടാൽ മിനുട്ടിൽ 1.5 കലോറി അധികം ഉപയോഗിക്കേണ്ടി വരും.[/quote]
  10. [quote arrow=”yes”]ഇപ്പോൾ ചൂടുകാലമാണെങ്കിലും നല്ല വിറകൊള്ളിക്കുന്ന തണുപ്പ് ഭാരം കുറയ്ക്കാൻ നല്ലതാണ് എന്നതും മറച്ച് വയ്ക്കുന്നില്ല.[/quote]