ഡ്രൈവറില്ലാത്ത വാഹനം ദുബായിൽ  പരീക്ഷിക്കും. 

single-img
25 April 2016
image (8)
ദുബൈ നഗരത്തിൽ  വച്ചു  29 രാജ്യങ്ങൾ പങ്കെടുക്കുന്ന മിന അന്താരാഷ്ട്ര പൊതുഗതാഗത കോൺഗ്രസിൽ (യു.ഐ.ടി.പി.)ഇത്തവണ താരമാവുക ഈ ഡ്രൈവറില്ലാത്ത വാഹനമായിരിക്കും.ഇതാദ്യമായാണ് നഗരത്തില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം സംഘടിപ്പിക്കുന്നത്.
10 പേർക്ക്  സഞ്ചരിക്കാവുന്നതാണ് ഈ വാഹനം. യാത്രപോകേണ്ട  റൂട്ട് ഇതിൽ കൃത്യമായി പ്രോഗ്രാം ചെയ്തു വച്ചിട്ടുണ്ട്.
 റോഡിൽ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളുമായുള്ള ദൂരം തിരിച്ച.റിഞ്ഞായിരിക്കും ഈ വാഹനം മുന്നോട്ട് പോവുക.ആളുകള്‍ പെട്ടന്ന് കുറുകെ കടന്നാല്‍ പാലിക്കേണ്ട നിര്‍ദേശവും വാഹനത്തില്‍ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തു വെച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യത്തിൽ റൂട്ട് മാറി സഞ്ചരിക്കാൻ ഇതിനു കഴിയും.റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ.)യാണ് വാഹനം രംഗത്തിറക്കുന്നത്.ഈസി മൈലും ഓംനിക്‌സും ചേര്‍ന്ന് ഇറക്കുന്ന വാഹനം ചെറുയാത്രകള്‍ക്ക് അനുയോജ്യമാണ്.
10 ഗതാഗത മന്ത്രിമാരും ഗതാഗതരംഗത്തുനിന്നുള്ള നൂറില്‍പരം വിദഗ്ധരും സംബന്ധിക്കും. അനുബന്ധമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ 16 രാജ്യങ്ങളില്‍നിന്നുള്ള 85-ല്‍പരം കമ്പനികള്‍ പങ്കെടുക്കും. ആര്‍.ടി.എ. സംഘടിപ്പിക്കുന്ന മേളയുടെ ആശയം ‘വലിയ സങ്കല്പങ്ങള്‍, സ്മാര്‍ട്ട് ആയ നടപ്പിലാക്കല്‍’ എന്നതാണ്