പറവൂര്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി എസ്.പി ഫോര്‍ട്ടില്‍ നൂതന ഹൈപ്പര്‍ ബാരിക് ചികിത്സ

single-img
25 April 2016

sp-fort-hospitalപറവൂര്‍ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ആശ്വാസവുമായി തിരുവനന്തപുരം എസ്.പി ഫോര്‍ട്ട്‌ ഹോസ്പിറ്റല്‍. തീപ്പൊള്ളല്‍, സ്‌ഫോടനങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകു അതീവ ഗുരുതരമായ മുറിവുകള്‍ ചികിത്‌സിച്ചു ഭേദമാക്കുതിന് ഏറ്റവും നൂതനവും ഫലപ്രദവുമായ ഹൈപ്പര്‍ബാരിക് ഓക്‌സിജന്‍ തെറാപ്പി പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാക്കാന്‍ തയ്യാറാണെ് തിരുവനന്തപുരം എസ്.പി ഫോര്‍ട്ട്‌ ആശുപത്രി അധിക്യതര്‍ അറിയിച്ചു. വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് നനൂറോളം രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്‌സയില്‍ കഴിയുത്. പലരുടെയും മുറിവുകള്‍ അതീവ ഗുരുതരാവസ്ഥയിലുള്ളതാണ്; ഏറെക്കാലത്തെ ചികിത്‌സകള്‍ കൊണ്ട് മാത്രമേ ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഫലപ്രദമായ ഹൈപ്പര്‍ ബാരിക് ചികിത്‌സ വഴി വേഗത്തില്‍ മുറിവുകള്‍ ഉണക്കുതിനും പരമാവധി അവയവ നഷ്ടം കുറയ്ക്കുതിനും കഴിയുന്നു. പടക്കങ്ങളില്‍ വ്യാപകമായുപയോഗിക്കുന്ന രാസവസ്തുക്കളുടെയും മറ്റ് സ്‌ഫോടക വസ്തുക്കളുടെയും സാനിധ്യം മുറിവുകളില്‍ അണുബാധയും മറ്റും മറ്റും ഉണ്ടാക്കുക വഴി അവ സങ്കീര്‍ണ്ണമാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Chamber-Areaആര്‍മി ഹോസ്പിറ്റലുകളിലും മറ്റും ഹൈപ്പര്‍ബാരിക് ഓക്‌സിജന്‍ ചികിത്‌സയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് വൈദഗ്ദ്യം നേടിയ ഡോ: അജിത് കുമാറിന്റെ നേത്യത്വത്തിലുള്ള വിദഗ്ദ സംഘമാകും ചികിത്‌സയ്ക്ക് നേത്യത്വം നല്‍കുക. അപകട ദിവസം മുതല്‍ തന്നെ ഗുരുതരമായ മുറിവുകളുടെ ചികിത്‌സയില്‍ പ്രത്യേക പരിശീലനം നേടിയ ഇവരുടെ മുഴുവന്‍ സമയ സേവനം രോഗികള്‍ക്ക് ലഭ്യമാക്കിയിരുു.
മിലിട്ടറി ആശുപത്രികളില്‍ സ്‌ഫോടനങ്ങളിലും മറ്റും ഗുരുതരമായ മുറിവുകള്‍ സംഭവിക്കുവരുടെ ചികിത്‌സകള്‍ക്ക് ഏറ്റവുമധികം ഉപയോഗിക്കു ചികിത്‌സാ രീതിയായ ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പി സിവിലിയന്‍ ആശുപത്രികളില്‍ വലിയ പ്രചാരമില്ലാത്തതാണ്. വിദേശ രാജ്യങ്ങളിലും മറ്റ് മെട്രോ നഗരങ്ങളിലിലും ആര്‍മി ഹോസ്പിറ്റലുകളിലും മാത്രം ലഭ്യമായിരു ഹൈപ്പര്‍ബാരിക് ഓക്‌സിജന്‍ തറാപ്പി കേരളത്തില്‍ ആദ്യം ആരംഭിച്ചത് എസ്.പി ഫോര്‍ട്ടിലായിരുന്നു. ഉണങ്ങാത്ത മുറിവുകളാല്‍ ദുരിതമനുഭവിക്കുന്ന നൂറുകണക്കിനാളുകള്‍ക്ക് ഇതിനോടകം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തറാപ്പി വഴിയൊരുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് പോലും ഈ ചികിത്‌സ തേടി അനവധി രോഗികള്‍ എത്തുുണ്ട്. മെട്രോ നഗരങ്ങളില്‍ പത്തു ദിവസത്തെ ചികിത്‌സയ്ക്ക് അരലക്ഷത്തോളം രൂപ ചെലവു വരുമ്പോള്‍ അതിന്റെ പകുതിയില്‍ താഴെ മാത്രം ഈടാക്കിയാണ് എസ്.പി ഫോര്‍ട്ട്‌ ചികിത്‌സ ലഭ്യമാക്കിയിരുത്. എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിലാണ് പ്രസ്സ് ക്ലബ്ബിന്റെ കൂടി സഹകരണത്തോടെ പറവൂര്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച രീതിയില്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാക്കുന്നതെന്ന്‍ എസ്.പി ഫോര്‍ട്ട്‌ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ: അശോകനും, ഹൈപ്പര്‍ബാരിക് ചികിത്‌സാ വിദഗ്ദന്‍ ഡോ: അജിത് കുമാറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചികിത്‌സ ആവശ്യമുള്ള രോഗികള്‍ക്ക് എസ്.പി ഫോര്‍ട്ട്‌ ഹോസ്പിറ്റലില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ് ഫോണ്‍: 04712450540.