ദിവസം മുഴുവൻ ക്ഷീണമാണോ? എന്തായിരിക്കും കാരണം?;ദിവസം മുഴുവൻ ക്ഷീണം തോന്നുന്നതിന്റെ 8 കാരണങ്ങൾ

single-img
25 April 2016

sleep (1)

ദിവസം മുഴുവൻ ക്ഷീണമാണോ? എന്തായിരിക്കും കാരണം? നേരാംവണ്ണം ഉറങ്ങാതതതാവാം .എന്നാൽ ഇതിലേക്ക് നയിക്കുന്ന മറ്റു ചില കാരണങ്ങളുണ്ട്.

  1. [quote arrow=”yes”]ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക.- ശരീരത്തിൽ ആവശ്യത്തിനു വെള്ളമില്ലെങ്കിൽ തളർച്ചയുണ്ടാകും. ശരീരത്തിലെ വെള്ളം കുറയുമ്പോൾ രക്തത്തിന്റെ അളവ് കുറയുന്നു. അതുകാരണം ഒക്സിജനും മറ്റു പോഷകങ്ങളും ശരീരകോശങ്ങളിലെത്താൻ കൂടുതൽ സമയമെടുക്കുന്നു.[/quote]
  2. [quote arrow=”yes”]ഇരുമ്പിന്റെ അംശം കുറയുക – ഇത് നിങ്ങളെ തളർത്തുക മാത്രമല്ല അസ്വസ്ഥരാക്കുകയും ചെയ്യും.കാരണം ഇത് തന്നെ. ഇരുമ്പിന്റെ അംശം കുറയുംതോറും പേശികളിലും കോശങ്ങളിലും എത്തുന്ന ഒക്സിജന്റെ അളവ് കുറയും. തീരെ കുറവാണെങ്കിൽ അനീമിയയും ഉണ്ടായേക്കാം. ഇതൊഴിവാക്കാൻ ബീൻസ് , മുട്ട, പച്ചക്കറികൾ, സോയമില്ക് കൊണ്ടുള്ള ടോഫു മുതലായവ കഴിക്കുക.[/quote]
  3. [quote arrow=”yes”]പ്രാതൽ ഒഴിവാക്കുക .- ശരീരത്തിലെ ചയാപചയപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കുന്നതിൽ നിർണാ യകമായ പങ്ക് പ്രാതലിനുണ്ട്.അതുകൊണ്ട് അതൊഴിവാക്കിയാൽ ദിവസം മുഴുവൻ തളര്ന്നിരിക്കാനാണ് സാധ്യത. കാർബോ ഹൈഡ്രെറ്റുകളും പ്രോട്ടീനും കുറച്ച നല്ല കൊഴുപ്പും ചേര്ന്നതാണ് ഉത്തമമായ പ്രഭാതഭക്ഷണം .[/quote]
  4. [quote arrow=”yes”]തളർന്നിരിക്കുമ്പോൾ വ്യായാമം ഒഴിവാക്കുക – തോന്നുമ്പോൾ മാത്രം വ്യായാമം ചെയ്യുന്ന ശീലം ഒഴിവാക്കുക .നല്ല വ്യായാമം സന്തോഷപ്രദായകമായ ഹോർമോണുകൾ പുറത്തുവിടാൻ സഹായിക്കുന്നു. തല്ഫലമായി ദിവസം മൊത്തം ചുറുചുറുക്കോടെയിരിക്കാനും സഹായിക്കുന്നു.[/quote]
  5. [quote arrow=”yes”]അതികഠിനമായി ജോലി ചെയ്യുക – സദാസമയം ജോലിയെപ്പറ്റി മാത്രം ചിന്തിച്ച് ജീവിതത്തിലെ ബാക്കി സന്തോഷങ്ങളെല്ലാം ത്യജിക്കൂന്ന ആളാണോ താങ്കൾ ? ഇത് ശരിയാവില്ല. യാഥാർഥ്യ ബോധത്തോടെ ലക്ഷ്യങ്ങൾ തീരുമാനിക്കു . മനക്ലേശം വലിയൊരു നിശബ്ദനായ കൊലയാളിയാണെന്നോർക്കുക.[/quote]
  6. [quote arrow=”yes”]ഉറങ്ങും മുന്പ് മദ്യപിക്കുക -മദ്യപാനം സുഖനിദ്രയെ ഭഞ്ജിക്കുമെന്നു വിദഗ്ദ്ധർ പറയുന്നു. ശരീരത്തിൽ ഒരു അഡ്രീനാലിൻ തള്ളിക്കയറ്റമുണ്ടായേക്കാം. ഇതുകാരണം രാത്രി ഉണർന്നേക്കാം.[/quote]
  7. [quote arrow=”yes”]ഫോണിനോടുള്ള ആസക്തി- സദാസമയം ഫോണും മെസ്സേജ് ഇൻബൊക്സും പരിശോധിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണോ താങ്കൾ ? ഇതും ഉറക്കത്തിനെ ബാധിച്ച് പകൽ നിങ്ങളെ ക്ഷീണിതനാക്കിയെക്കാം .[/quote]
  8. [quote arrow=”yes”]കഫീൻ -കാപ്പി കുടിച്ചാൽ ഉണർന്നിരിക്കുമെന്നു നമുക്കെല്ലാം അറിയാം .ശരീരത്തിൽ കൂടുതൽ കഫീൻ കയറിക്കൂടിയാൽ അത് ഉറങ്ങുന്നസമയത്തെയും ഉണരുന്ന സമയത്തെയും ബാധിക്കും.[/quote]