ഇന്ത്യൻ ജിംനാസ്റ്റിക്സ് താരം ദീപ കർമാകർ റിയോ ഒളിമ്പിക്സിനു യോഗ്യത നേടി.

single-img
18 April 2016

karmakar_dipa-600x394ഇന്ത്യൻ ജിമ്നാസ്റ്റിക്സ് താരം ദീപ കർമാകർ റിയോ ഒളിമ്പിക്സിനു യോഗ്യത നേടി. ഒളിംപിക് യോഗ്യതാ മത്സരത്തില്‍ 52.698 പോയിന്റ് നേടിയാണ് ഇരുപത്തിരണ്ടുകാരിയായ ദീപ കടമ്പ കടന്നത്.ഇതോടെ ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റായി ത്രിപുര സ്വദേശിയായ ദീപ.

 

ഗ്ലാസ്‌ഗോവിലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയതിലൂടെ ഗെയിംസില്‍ ജിംനാസ്റ്റിക്കില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായിരുന്നു ദീപ
യോഗ്യതാ മത്സരത്തില്‍ ഏറെ വിഷമമുള്ള പ്രൊഡുന്‍വയില്‍ 15.066 പോയിന്റ് നേടി മുന്നിട്ടുനിന്ന ദീപയ്ക്ക് അടി തെറ്റിയത് അണ്‍ ഈവന്‍ ബാറിലാണ്. ഇതില്‍ 11.700 പോയിന്റ് മാത്രമാണ് സ്വന്തമാക്കാനായത്. ബീമില്‍ 13.366 പോയിന്റും ഫ്‌ളോര്എക്‌സര്‍സൈസില്‍ 11.700 പോയിന്റും ദീപ സ്വന്തമാക്കി. ത്രിപുരയിൽ ഏറെ താരമൂല്യമുള്ള വ്യക്തിയാണ് ദീപ.