ബാഴ്സയ്ക്ക് തോൽവി; മെസ്സിക്ക് 500ആം ഗോൾ 

single-img
18 April 2016
lionel-messi-cropped_wbkynhz0rdc91t2nbset7qq5m
ലാ ലിഗയിൽ ഞെട്ടിപ്പിച്ചു കൊണ്ട് ബാഴ്സ മൂന്നാം തവണയും അതും സ്വന്തം തട്ടകത്തിൽ വച്ച് തോൽവി ഏറ്റുവാങ്ങി.  63 ആം മിനുട്ടിൽ മെസ്സി അഞ്ഞൂറാമത്തെ തവണ ഗോൾ വല കുലുക്കിയെങ്കിലും കളിയുടെ ആദ്യപാതിയിൽ  തന്നെ  ഇവാന്‍ റാക്കിട്ടിച്ചും മിനാ ലൊറെന്‍സോയും ഓരോ ഗോൾ  വീതം നേടി വലൻസിയയെ  മുന്നിലെത്തിച്ചുകഴിഞ്ഞിരുന്നു. സമനിലയെങ്കിലും പിടിക്കാനായി നെയ്‍മര്‍ സുവാരസ് മെസ്സി സഖ്യം പല തവണ വലന്‍സിയന്‍ ഗോള്‍ബാറിന് മുന്നിലെത്തി. പക്ഷെ ശക്തമായ വലൻസിയൻ പ്രധിരോധവും നിര്ഭാഗ്യവും കാരണം   ആ ശ്രമങ്ങളൊന്നും ഗോളായി മാറിയില്ല. 33 കളികളില്‍നിന്ന് 76 പോയിന്റോടെ ബാഴ്‌സലോണ തന്നെയാണ് ഒന്നാം സ്ഥാനത്തെങ്കിലും ഇത്രയും കളികളില്‍നിന്ന് ഇതേ പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. ഒരു പോയിന്റ് മാത്രം പിറകില്‍ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുള്ളതാണ് ബാഴ്‌സയ്ക്ക് ഏറെ ഭീഷണി.  ഇതോടെ ലാ ലീഗയില്‍ ചാമ്പ്യന്‍ പട്ടത്തിനുള്ള മത്സരത്തിനു കടുപ്പമേറി.