വേനൽ കാലത്തും ഊർജസ്വലരായിരിക്കണോ?കഴിയ്ക്കാം ഈ ഭക്ഷണങ്ങൾ

single-img
16 April 2016

Watermelon-Summer-Food

വേനൽ കാലത്തും ഊർജസ്വലരായിരിക്കണോ?ഭക്ഷണാധിഷ്ടിത ഡിറ്റൊക്സ് പരീക്ഷിച്ചു നോക്കു ! ഇതിനു തണ്ണീർമത്തൻ , വെള്ളരി , നാരങ്ങ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉള്പ്പെടുത്താൻ വിദഗ്ധർ ശുപാര്ശ ചെയ്യുന്നു .
വേനൽ ക്കാല വിഷമുക്തീകരണ ത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് തണ്ണീർമത്തൻ അഥവാ കുമ്മട്ടിക്ക. ഇത് ശരീരത്തിൽ അമ്മോണിയയും മറ്റു വിഷാംശങ്ങളും അകറ്റുന്ന ആർജിനിൻ ഉണ്ടാകാൻ സഹായിക്കുന്നു. കൂടാതെ കുമ്മട്ടിക്ക യിൽ ധാരാളം പൊട്ടാസിയം ഉണ്ട്. ഇത് നമ്മൾ ധാരാളമായി കഴിക്കുന്ന സോഡിയം സന്തുലിതമാക്കി വൃക്കകളെ പ്രവർ ത്തിക്കാൻ സഹായിക്കുന്നു.
ധാരാളം വെള്ളം അടങ്ങിയ വെള്ളരിക്ക മൂത്രാശയ സംബന്ധമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. വിഷാംശ ങ്ങളെ കഴുകി കളയാൻ വെള്ളരി സഹായിക്കും.
കരളിനു നല്ലൊരു സഹായി ആണ് നാരങ്ങ. അത് നല്ലൊരു സ്റ്റിമുലന്റ് ആയി പ്രവര്ത്തിക്കുന്നു.കൂടാതെ യുറിക്‌ ആസിഡ് പോലുള്ള വിഷങ്ങളെ ലയിപ്പിച്ചുകളയുകയും ചെയ്യുന്നു.
മിന്റ് ഇലകൾ ദഹനത്തെ സഹായിക്കുന്നു. .
കുറച്ച വ്യായാമമൊക്കെ ചെയ്യുന്നത് വിഷമുക്തീകരണത്തിന് സഹായിക്കും. ഈ കാലത്ത് മദ്യം , കഫീൻ എന്നിവ പാടില്ല എന്ന് പ്രത്യേകം ഓര്ക്കുക.
എല്ലാദിവസവും രാവിലെ ഇളം ചൂടുള്ള നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ദഹനപ്രക്രിയയ്ക്ക് ഉണർ വേകും. ഇങ്ങനെ മലബന്ധത്തെ പ്രതിരോധിക്കാം.
ശക്തിയേറിയ ആന്റി ഒക്സിഡന്റ്സ് ആയ പോളിഫീനോൾസ് നിറച്ചുള്ള ഗ്രീൻ ടീ നിറയെ കുടിക്കുക.
പതിവായി പാൽ കുടിക്കുക. ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനു വേണ്ട പോഷകങ്ങൾ പാലിൽ ഒരുപാടുണ്ട്. മാലിന്യങ്ങൾ ഒഴിവാക്കുമ്പോൾ ശരീരം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു.
നാരുകളുള്ള ഭക്ഷണം കഴിക്കുന്നത് വർധിപ്പിക്കുക. ഇത് പ്രതിരോധവ്യുഹത്തെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം, പ്രമേഹം,അർബുദം, അമിതവണ്ണം മുതലായവയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.