അസ്ലൻ ഷാ  ഹോക്കി : മലേഷ്യയെ തകർത്ത് ഇന്ത്യ ഫൈനലിൽ

single-img
16 April 2016

Ipoh,Malaysia: Indian Hockey team players celebrate a goal against Pakistan during the Sultan Azlan Shah Cup Hockey tournament in Ipoh, Malaysia on Tuesday.  India hammered Pakistan 5-1. PTI Photo(PTI4_12_2016_000334B) *** Local Caption ***

 

ആതിഥേയരായ മലേഷ്യയ്ക്ക് എതിരെ തകർപ്പൻ  ജയം നേടി സുൽത്താൻ അസ്ലൻഷാ ഹോക്കി ടൂർണമെന്റിൽ  ഇന്ത്യ ഫൈനലിലേക്ക്. 6-1 എന്ന സ്കോറിനാണ് ഇന്ത്യ മലേഷ്യയെ പരാജയപ്പെടുത്തിയത്. ഇതേ സ്കോറിൽ നേരത്തെ പാകിസ്താനെയും ഇന്ത്യ തോല്പ്പിച്ചിരുന്നു. .ഇതോടെ ഇന്ത്യയ്ക്ക് 6 മത്സരങ്ങളിൽ നിന്നു  12 പോയിന്റ്‌ ആയി.  11 പോയിന്റ്‌ ഉള്ള മുൻചാമ്പ്യൻ ന്യൂ സീലാൻഡിനെ പിന്നിലാക്കിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ടൂർണമെന്റിൽ തോൽവിയറിയാത്ത ഓസ്ട്രേലിയ ആണ് ഫൈനലിൽ എതിരാളികൾ. ലോകചാമ്പ്യൻമാർ  ആണ് ഓസ്ട്രേലിയ.ഞായറാഴ്ചയാണ് ഫൈനൽ .

നിര്ണായക മത്സരത്തിൽ രമണ്‍ദീപ് സിങ് (25′, 39′) ഇന്ത്യക്കായി രണ്ട് ഗോളുകള്‍ നേടി. നിക്കിന്‍ തിമ്മയ്യ (മൂന്നാം മിനിറ്റ്), ഹര്‍ജീത് സിങ് (ഏഴാം മിനിറ്റ്), ഡാനിഷ് മുജ്തബ (27′), തല്‍വീന്ദര്‍ സിങ് (50′) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാർ.  46-ാം മിനിറ്റില്‍ ഷഹ്‌രിൽ സാബാഹ് ആണ് മലേഷ്യയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ഫൈനല്‍ പ്രവേശത്തോടെ ഇന്ത്യ വെള്ളി ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു.