മറാത്ത്‌വാഡ കരിഞ്ഞുണങ്ങുമ്പോള്‍ ഐ.പി.എല്‍ നടത്തി എങ്ങനെയാണ് ആഹ്ലാദിക്കാനാവുക? – നാനാ പടേക്കര്‍

single-img
15 April 2016

1579941നാടെങ്ങും വെള്ളം തേടി ആളുകള്‍ അഭയാര്‍ഥികളാവുകയാണ്. ഒരിറ്റു കുടിവെള്ളം കിട്ടാതെ ജനം നരകിക്കുമ്പോള്‍ എങ്ങനെയാണ് ഐപിഎല്‍ മാച്ച് നടത്തി നമ്മള്‍ ആഹ്ലാദിക്കുക.കൊടുംവരള്‍ച്ചയില്‍ ഉണങ്ങിവരണ്ട മഹാരാഷ്ട്രയില്‍ നിന്നും 13 ഐ.പി.എല്‍ മാച്ചുകള്‍ മാറ്റണമെന്ന കോടതിയുടെ നിര്‍ദ്ദേശം മഹാരാഷ്ട്രയുടെ വരള്‍ച്ചയ്ക്ക് പരിഹാരമൊന്നുമാകില്ലയെങ്കിലും മികച്ച ഒരു മാതൃകയാണിത്. പറയുന്നത് മറ്റാരുമല്ല, ബോളിവുഡിന്റെ ഒരു കാലത്തെ പൊട്ടിത്തെറിക്കുന്ന നടന്‍ നാനാപടേക്കര്‍.

 
ആരെങ്കിലും നിങ്ങളുടെ കാറിന്റെ വിന്‍ഡോഗ്ലാസ്സില്‍ തട്ടിവിളിച്ചാല്‍ അവരോട് യാചകരോടെന്നപോലെ പെരുമാറാതിരിക്കൂ. കുടിവെള്ളവും ഭക്ഷണവും പോലുമില്ലാതെ പ്രാഥമികസൗകര്യങ്ങള്‍ക്കുപോലും വഴിയില്ലാത്ത കര്‍ഷകരാണവര്‍. നമുക്ക് ഒരാളെയെങ്കിലും സഹായിച്ച് നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാം. അത്ര പ്രയാസമുള്ള കാര്യമല്ല അത്. ഭരണകൂടം വരള്‍ച്ച മുന്‍കൂട്ടി കണ്ട് അതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ നടത്തിയിരുന്നെങ്കില്‍ ഇത്രയും ഭീകരമായ അവസ്ഥ ഉണ്ടാകില്ലായിരുന്നു. രാഷ്ട്രീയക്കാര്‍ എന്ന നിലയില്‍ അവരും പൗരന്‍മാര്‍ എന്നനിലയില്‍ നമ്മളും പരാജയപ്പെട്ടിരിക്കുന്നു. വ്യവസ്ഥിതിയെ നമ്മള്‍ ചോദ്യം ചെയ്യാതെ മൗനം പാലിക്കുന്നതാണ് കുറ്റകരം. ആളുകള്‍ മരിക്കുന്നത് കാണാതിരിക്കാന്‍ മാത്രം അന്ധരാണോ നാം.
പ്രത്യുഷ ബാനര്‍ജി ആത്മഹത്യചെയ്തതും ഇന്ദ്രാണി മുഖര്‍ജി എത്ര തവണ വിവാഹം കഴിച്ചു എന്ന തരം വാര്‍ത്തകള്‍ മാത്രമാണോ ഒന്നാം പേജില്‍ നിറയ്‌ക്കേണ്ടത്? നാനാ പടേക്കര്‍ മാധ്യമങ്ങളുടെ സെന്‍സേഷണന്‍ ന്യൂസ് സംസ്‌കാരത്തിനെതിരെയും ആഞ്ഞടിച്ചു.
ഐപിഎല്‍ 2016 മാച്ചുകളെല്ലാം തന്നെ മഹാരാഷ്ട്രയില്‍ നിന്നും മാറ്റണമെന്ന് മുംബൈ ഹൈക്കോടതി വിധി വന്നത് ഏപ്രില്‍ 13-നാണ്. മഹാരാഷ്ട്രയിലെ രൂക്ഷമായ വരള്‍ച്ച പരിഗണിച്ച് സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം. മുംബൈ. പുനെ, നാഗ്പുര്‍ എന്നി നഗരങ്ങളായിരുന്നു ഐപിഎലിന് ആതിഥേയത്വമൊരുക്കാന്‍ തീരുമാനിച്ചിരുന്നത്. മുംബൈയില്‍ മെയ് 29 -ന് നിശ്ചയിച്ചിരുന്ന ഫൈനല്‍ ഉള്‍പ്പെടെ 13 ഐ.പി.എല്‍ മാച്ചുകളെയാണ് തീരുമാനം ബാധിക്കുക.