വന്ധ്യതാ ചികിത്സകള്‍ സ്താനാബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍

single-img
15 April 2016

1.8926842സ്വീഡനിലെ കരോലിന്‍സ്‌കാ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വന്ധ്യതാ ചിക്തിസ്തയ്ക്ക് വിധേയരാക്കപ്പെട്ട സ്ത്രീകളില്‍ സാധാരണ സ്ത്രീകളേക്കാള്‍ സ്തനാര്‍ബുദ സാധ്യത വളരെയധികം കൂടുതലാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. വന്ധ്യതാചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഓവേറിയന്‍ സ്റ്റിമുലേറ്റഡ് ഹോര്‍മോണു(ഒ.എസ്.എച്ച്) കളാണ് ഇതിനു കാരണം.
സ്തനങ്ങള്‍ രണ്ടു തരം കോശങ്ങള്‍കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കട്ടികൂടിയ ഫൈബ്രോഗ്ലാന്‍ഡുലാര്‍ കോശങ്ങളും താരതമ്യേന മാര്‍ദ്ദവമേറിയ കൊഴുപ്പ്കൂടിയ കോശങ്ങള്‍കൊണ്ടും. ഒ.എസ്.എച്ച് ചികിത്സയ്ക്ക് വിധേയയാകുന്ന സ്ത്രീകളുടെ സ്തനങ്ങളില്‍ ഫൈബ്രോഗ്ലാന്‍ഡുലാര്‍ കോശങ്ങള്‍ വര്‍ധിച്ചതോതില്‍ കണ്ടു വരുന്നു. ഇത് സാധാരണ സ്ത്രീകളുടേതിനാല്‍ ആറിരട്ടിയോളം സ്തനാര്‍ബുദ സാധ്യത നല്‍കുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു. ഹോര്‍മോണ്‍ തെറാപ്പിയിലൂടെ ഈസ്ട്രജന്‍, പ്രൊജട്രോണ്‍ ഹോര്‍മോണുകളുടെ അളവ് കൂട്ടുന്നതും ഭാവിയില്‍ അര്‍ബുദ സാധ്യത കൂട്ടുന്നു.