ജനങ്ങൾ വരൾച്ച കാരണം വലയുമ്പോൾ ഐപിഎൽ മത്സരങ്ങൾക്കുള്ള പിച്ചിന്‍റെ നവീകരണത്തിന് ഒരു ദിവസം ചിലവഴിയ്ക്കുന്നത് 60,000 ലിറ്റർ വെള്ളം;ഐപിഎൽ അല്ല ജനങ്ങളാണ് പ്രധാനമെന്ന് ഹൈക്കോടതി

single-img
6 April 2016

raintrainഐപിഎൽ മത്സരങ്ങൾക്കായി വെള്ളം പാഴാക്കുന്നതിനെതിരെ മഹാരാഷ്ട്ര ഹൈക്കോടതി. ക്രിക്കറ്റ് മത്സരങ്ങളെക്കാൾ ജനങ്ങളാണ് പ്രധാനമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ വരൾച്ച കാരണം വലയുമ്പോൾ ഇത്തരത്തിൽ വെള്ളം പാഴാക്കാൻ കഴിയുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.പിച്ചിന്‍റെ നവീകരണത്തിന് ഒരു ദിവസം ചിലവഴിയ്ക്കുന്നത് 60,000 ലിറ്റർ വെള്ളമാണു.

നിങ്ങൾക്ക് എങ്ങനെ ഇത്തരത്തിൽ വെള്ളം പാഴാക്കാൻ കഴിയുന്നു‍? ജനങ്ങളാണോ ഐപിഎൽ ആണോ പ്രധാനപ്പെട്ടത്?ഇങ്ങനെ ശ്രദ്ധയില്ലാത്തവരാകാൻ എങ്ങനെ കഴിയുന്നു?- കോടതി ചോദിച്ചു. ഇത്തരത്തിൽ വെള്ളം പാഴാക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും മഹാരാഷ്ട്രയുടെ അവസ്ഥ അറിയില്ലയെന്നും കോടതി ചോദിച്ചു.

ഏപ്രിൽ ഒമ്പതു മുതലാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്.ക്രിക്കറ്റി പിച്ചുകളുടെ നവീകരണത്തിന് ഉപയോഗിക്കുന്ന ഓരോ ലിറ്റർ വെള്ളത്തിനും 1000 രൂപ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി മഹാരാഷ്ട്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്