ആദ്യം വിജയ്മല്യയെ പിടിക്ക്, അതിനുശേഷം ഞാന്‍ പിഴയൊടുക്കാം; ടിക്കറ്റില്ലാതെ യാത്രചെയ്ത കുറ്റത്തിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട റെയില്‍വേ പോലീസിനോട് യുവതിയുടെ മറുപടി

single-img
23 March 2016

train

ആദ്യം വിജയ്മല്യയെ പിടിക്ക്, അതിനുശേഷം ഞാന്‍ പിഴയൊടുക്കാം: ടിക്കറ്റില്ലാതെ യാത്രചെയ്ത കുറ്റത്തിന് തന്നെ പിടികൂടിയ റെയില്‍വേ പോലീസിനോട് യുവതിയുടെ മറുപടി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ സ്ത്രീ പിഴയടക്കാന്‍ തയ്യാറാകാതെ ജയിലിലേക്ക് പോയി.

മുംബൈലെ ഭുവനേശ്വറിലുള്ള പ്രേംലത ഭന്‍സാലിയാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് റെയില്‍വേ പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് 260 രൂപ പിഴയൊടുക്കാന്‍ നിര്‍മദ്ദേശിച്ച റെയില്‍വേ പോലീസിന്റെ നിര്‍ദ്ദേശം യുവതി അവഗണിക്കുകയായിരുന്നു. ആദ്യം വിജയ് മല്യയെ പോയി പിടിക്കാനും എന്നിട്ട് അയാള്‍ കൊടുക്കാനുള്ള 9000 കോടിയിലധികം പണം പിടിച്ചെടുക്കാനും പ്രേംലത പോലീസിനോട് ാവശ്യപ്പെട്ടു.

മഹാലക്ഷ്മി സ്റ്റേഷനില്‍ വച്ചാണ് ഞായറാഴ്ച ലേഡി ടിക്കറ്റ് ചെക്കര്‍ ടിക്കറ്റ് ഇല്ലാത്തതിന് പ്രേംലതയെ പിടികൂടിയത്. തുടര്‍ന്ന് 260 രൂപ പിഴയൊടുക്കാന്‍ ചെക്കര്‍ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങാതെ നിന്ന മപ്രംലതയെ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാക്കി. 260 രൂപ പിഴയടക്കാന്‍ കോടതിയും ആവശ്യപ്പെട്ടുവെങ്കിലും പ്രേംലത ഇതിന് തയ്യാറാവാതെ പകരം ഏഴ് ദിവസം ജയിലില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.