പൂഞ്ഞാറില്‍ പി.സി ജോര്‍ജിനെ മത്സരിപ്പിക്കാമെന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

single-img
22 March 2016

27-1427443488-pc-georgeപി.സി ജോര്‍ജിന്റെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിത്വം അനശ്ചിതത്വത്തില്‍. പൂഞ്ഞാറില്‍ പി.സി ജോര്‍ജിനെ മത്സരിപ്പിക്കാമെന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിഎസി ലളിത മത്സരിക്കാന്‍ താത്പര്യമില്ലെന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരെ മുതലക്കുളത്ത് മര്‍ദിച്ചവരില്‍ സിപിഐഎം പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പൂഞ്ഞാര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി താന്‍ തന്നെയായിരിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിപ്പിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉറപ്പു തന്നിരുന്നതായും ജോര്‍ജ് പറഞ്ഞു.

ബിഷപ്പുമാര്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണോ എന്ന കാര്യം എല്‍ഡിഎഫ് ആലോചിക്കണമെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പുമായി തര്‍ക്കമൊന്നും ഇല്ലയെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.