മിശ്രവിവാഹിതരായി സന്തോഷത്തോടെ കഴിയുന്ന ദാമ്പത്യ ജീവിതത്തിനിടയില്‍ പത്തു വര്‍ഷത്തിനു ശേഷം ഹിന്ദുവായ ഭാര്യയെയും കുട്ടികളേയും മാമോദിസ മുക്കാന്‍ ഭര്‍ത്താവിനോട് ഇടവക വികാരി; വിസമ്മതിച്ച ഭര്‍ത്താവിനെതിരെ നടപടികളുമായി സഭ നേതൃത്വം

single-img
15 March 2016

1505388_10204639541742393_4911684668633323508_n

മിശ്രവിവാഹിതരായി സന്തോഷത്തോടെ കഴിയുന്ന ദാമ്പത്യ ജീവിതത്തിനിടയില്‍ പത്തു വര്‍ഷത്തിനു ശേഷം ഹിന്ദുവായ ഭാര്യയെയും കുട്ടികളേയും മാമോദിസ മുക്കാന്‍ ഭര്‍ത്താവിനോട് ഇടവക വികാരിയുശട ആജ്ഞ. പത്തുവര്‍ഷമായി ഉന്നയിച്ചിട്ടില്ലാത്ത ഈ ഒരാവശ്യം നിരാകരിച്ച ഭര്‍ത്തവിശനതിരെ തുടര്‍നടപടികളുമായി സഭാ നേതൃത്വം രംഗത്തെത്തി.

ഇരിങ്ങാലക്കുട രൂപതയിലെ ഊരകം പള്ളി ഇടവകാംഗമായ ബെന്നിയെ തേടിയാണ് സഭയുടെ തുടര്‍നടപടി കത്ത് എത്തിയത്. പത്ത് വര്‍ഷം മുമ്പ് ബെന്നി ഒരു ഹിന്ദു പെണ്‍കുട്ടിയെ ഇന്റര്‍കാസ്റ്റ് മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇ്വര്‍ക്ക് ഇപ്പോള്‍ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. ജോലിചെയ്ത് സന്തോഷത്തേടു കഴിയുന്ന ഇവരെ തേടി ഇടവക വികാരിയും മറ്റും സാമ്പത്തിക പിരിവുകളും വരിസംഖ്യയും ഈടാക്കാറുണ്ടായിരുന്നുവെന്നും പറയുന്നു.

വിവാഹം നടന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇപ്പോഴത്തെ വികാരി ബെന്നിയുടെ ഭാര്യയോടും മക്കളോടും മാമോദിസ മുങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാമോദിസ മുങ്ങുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച ബെന്നിയോട് മരണാനന്തരക്രിയകള്‍ പള്ളിയില്‍ നടത്തില്ലെന്ന് വികാരി അറിയിച്ചു. ബെന്നി അതിനും പ്രശ്‌നമില്ലെന്ന് പള്ളിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് സഭാ നേതൃത്വം ഇടപെട്ട് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കത്ത് ബെന്നിക്ക് അയച്ചത്. തിരുസഭ നിയമങ്ങള്‍ക്ക് വിരുദ്ധമായി ബെന്നിയും കുടുംബവും രജിസ്റ്റര്‍ വിവാഹം ചെയ്ത് ജീവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അതിശനക്കുറിച്ച് സംസാരിക്കുന്നതിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ വാരാന്‍ താല്‍പര്യമില്ലെന്ന് അിറയിക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതലായി ചോദിച്ചറിയാന്‍ മാര്‍ച്ച് 16 ചൊവ്വാഴ്ച 4 മണിക്ക് രൂപതാ കേന്ദ്രത്തില്‍ ഹാജരാകണമെന്നാണ് കത്തിലെ ഉള്ളടക്കം.

പത്തുവര്‍ഷമായി ഇല്ലാതിരുന്ന ഈ ഒരു പ്രശ്‌നം ഇപ്പോള്‍ പൊങ്ങിവരുന്നതിന്റെ കാരണം മനസ്സിലാകാതെ കുഴങ്ങുകയാണ് ബെന്നിയും കുടുംബവും.

ബെന്നിയുടെ പ്രശ്‌നം സൂചിപ്പിച്ചുകൊണ്ട് പി.എ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ അയല്‍നാട്ടുകാരനും സുഹൃത്തുമായ ബെന്നി. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഹിന്ദു പെണ്‍കുട്ടിയെ Intercaste Marriage Act പ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്യുന്നു. ഇപ്പോഴവര്‍ക്ക് അഞ്ചും മൂന്നും വയസ്സുള്ള രണ്ടുമക്കള്‍. ജോലിചെയ്ത് കുടുംബത്തോടൊപ്പം വലിയ അല്ലലില്ലാതെ കഴിയുന്നു.

ണ്. പള്ളിവക വരിസംഖ്യകള്‍ക്കും പിരിവുകല്‍ക്കുമെല്ലാം വികാരിയച്ചനും ശിങ്കിടികളും കൃത്യമായി വീട്ടിലെത്താറുമുണ്ട്.

ഒരു പതിറ്റാണ്ടിനുശേഷം, ഇപ്പോഴത്തെ വികാരിയായ പോള്‍ പടയാട്ടിക്ക്, അവരെപ്പോലുള്ളവര്‍ക്ക് പാത്തും പതുങ്ങിയും മാത്രം ചെയ്യാന്‍ പറ്റുന്ന പലതും ഉശിരുള്ള ചെറുപ്പക്കാര്‍ ചങ്കൂറ്റത്തോടെ ചെയ്യുന്നത് കാണുമ്പോഴുള്ള അസൂയകൊണ്ടോ സമ്മര്‍ദംകൊണ്ടോ എന്തോ, അതത്ര പിടിച്ചില്ല. അയാള്‍ ബെന്നിയുടെ ഭാര്യയോട് മാമ്മോദീസ മുങ്ങാന്‍ ആവശ്യപ്പെട്ടു. പക്ഷെ അവള്‍ക്കും ബെന്നിക്കും അതില്‍ തല്പര്യമില്ലെന്നറിയിച്ചു. ഇവരുടെ രണ്ടുമക്കളെയും അവര്‍ മാമ്മോദീസ മുക്കാതെയാണ് വളര്‍ത്തുന്നത്. അങ്ങിനെയെങ്കില്‍, മരണാനന്തരക്രിയകള്‍ പള്ളിയില്‍ നടത്തില്ലെന്ന് കത്തനാരുടെ കാരുണ്യവര്‍ഷത്തിലെ സ്‌നേഹസന്ദേശം. അതും പ്രശ്‌നമല്ലെന്ന് ബെന്നി പറഞ്ഞപ്പോള്‍, വികാരിയുടെ പുതിയ നീക്കം ഫോട്ടോയിലെ കത്തിന്റെ രൂപത്തില്‍ ബെന്നിയെത്തെടിയെത്തിയിരിക്കുന്നു…..

കരുണയും പരസ്‌നേഹവും പ്രസംഗിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കുന്നവന്‍ കൃസ്ത്യാനിയല്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു പോപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, കത്തോലിക്കാ സഭയുടെ തനിനിറം ഇതാണ്……ഇവര്‍ മതസൌഹാര്‍ദ സമ്മേളനങ്ങള്‍ നടത്തും, ഇമാമിന്റെയും സ്വാമിജിയുടെയും സുധാമണിമയിയുടെയും കൂടെ സദ്യ ഉണ്ണും…….പക്ഷെ, വെള്ളവസ്ത്രം ധരിച്ച ഇവരില്‍ വെള്ളയായി ആ ളോഹ മാത്രമേ ഉള്ളൂ, അകമേ കൂരിരുട്ടിന്റെ കറുപ്പാണ്……