അപകടത്തിൽ യുദ്ധ സമാനമായ പരിക്കുകൾ ; സേവനസന്നദ്ധരായി  കിംസ്.

single-img
13 March 2016

index

പരവൂർ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ്  മാത്രമല്ല ശരീരത്തിൽ കോൺക്രീറ്റ് ചീളുകൾ തറച്ചു കയറിയും നിരവധി പേർ  കിംസ് ആശുപത്രിയിൽ എത്തി  . തിരുവനന്തപുരം കിംസിലെത്തിയ  35 കാരന്റെ ശരീരത്തിൽ  നിന്ന് അര കിലോഗ്രാം ഭാരമുള്ള കോൺക്രീറ്റ് ചീളുകളാണ് എടുത്തു മാറ്റിയത്.ഇതിനു പുറമേ ഉള്ള നൂറോളം കഷ്ണങ്ങൾ ഓർത്തോ വിഭാഗത്തിലെ ഡോ മുഹമ്മദ്‌ നസീർ , ഡോ മദൻ മോഹൻ  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളുടെ പ്രയത്നഫലമായി പുറത്തെടുക്കുകയായിരുന്നു.മറ്റൊരു രോഗിയുടെ ശ്വാസകോശത്തിലായിരുന്നു കോൺക്രീറ്റ് ചീളുകൾ തുളച്ച്  കയറിയിരുന്നത് .അതും എടുത്തുമാറ്റുകയുണ്ടായി.

പ്രസ്തുത വ്യക്തിയുടെ സ്ഫോടനത്തിൽ തകർന്ന കൈമുട്ടും സുദീർഘമായ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തുകയുണ്ടായി. ന്യുറോസർജൻ  ഡോ  ഗിരീഷിന്റെ സംഘം തലയിൽ കോൺക്രീറ്റ് വീണ് മസ്തിഷ്കത്തിൽ ഗുരുതരമായി പരിക്കേറ്റ 22 കാരന്റെ ജീവൻ രക്ഷിച്ചു.

അപകടവിവരം അറിഞ്ഞയുടൻ തന്നെ കിംസ് ഗ്രൂപ്പ്  ചെയർമാൻ  ഡോ എം ഐ സഹദുള്ളയുടെ നേതൃത്വത്തിൽ ആശുപത്രികൾ സജ്ജമായി. രാവിലെ 6:30 നു തുടങ്ങിയ ജീവൻരക്ഷ ശസ്ത്രക്രിയകളും മറ്റു രക്ഷാപ്രവർത്തനങ്ങളും അർദ്ധരാത്രിയും പിന്നിട്ടു തുടരുകയാണ്.   ഡോക്ടര്മാരും നേഴ്സ്മാരും  അടങ്ങിയ 200 അംഗ സംഘമാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.

സർക്കാർ സംവിധാനങ്ങളുമായി ഏകോപിപ്പിച്ചു ആവശ്യമായ ചികിത്സ സഹായം എത്തിക്കുന്നതിൽ വിജയിച്ച കിംസ് തിരുവനന്തപുരം, കൊല്ലം ആശുപത്രികളാണ് ദുരന്തത്തിൽ പെട്ടവരിൽ മൂന്നിലൊന്നു പേരെയും ശുശ്രൂഷിച്ചത്.കളർകോഡ് പോലെയുള്ള കാര്യക്ഷമത വർധിപ്പിക്കുന്ന രീതികൾ ഉപയോഗത്തിൽ കൊണ്ടുവന്നാണ് ഇതിനു കഴിഞ്ഞത്.സര്ക്കാരിന്റെ ഭാഗത്ത്‌ നിന്നും തിരുവനന്തപുരം കളക്ടർ  ബിജു പ്രഭാകറിന്റെ വശത്തു നിന്നും ഉള്ള പ്രവർത്തനങ്ങൾ നിർണായകമായി.ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ള,  24 മണിക്കൂറും തുറന്നിരിക്കുന്ന   അത്യാഹിതവിഭാഗത്തിന്റെ സേവനവും  ഇനിയും ആവശ്യഘട്ടങ്ങളിൽ  സർകാരിനോട്‌ ഒത്തു പ്രവർത്തിക്കാനുള്ള സന്നദ്ധതയും കിംസ് ഗ്രൂപ്പ്‌ അറിയിച്ചു.