ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ച് ബംഗ്ലാദേശ്; ധോണിയുടെ തലയറുത്ത് കൈയില്‍ പിടിച്ച് ബംഗ്ലാദേശി ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രം

single-img
5 March 2016

tuskin

ഇന്ത്യന്‍ ആരാധകരെ പ്രകോപിച്ച് ബംഗ്ലാദേശ് ആരാധകര്‍. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തലയറുത്ത് കൈയില്‍ പിടിച്ചു നിക്കുന്ന ബംഗ്ലാദേശി ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ഫൈനലിന് മുന്നോടിയായി ഇന്ത്യ-ബംഗ്ലാദേശ് കളിക്കാര്‍ തമ്മിലുളള വാക് പോരും നടക്കുന്നുണ്ട്. എന്റെ രാജ്യത്തിനനുകൂലമായി മത്സരം മാറ്റുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്ന്് യുവരാജസിങ്് വ്യക്തമാക്കി. അതിനായി പരിശ്രമിക്കുമെന്നും യുവി പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏകദിന പരമ്പരയില്‍ തകര്‍ത്തു വിട്ടത് മറക്കേണ്ടെന്ന് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശിനെ വിലകുറച്ച് കാണില്ലെന്നും ഫൈനലിന് കാത്തിരിക്കുകയാണെന്നും ക്യാപ്റ്റന്‍ ധോനി പ്രതികരിച്ചു.

ഒരു ഹോം ടീമിനെ തോല്‍പ്പിക്കുക വളരെ പ്രയാസമാണ്. പ്രത്യേകിച്ച്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന സാഹചര്യത്തില്‍: ധോണി പറഞ്ഞു.