സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

single-img
4 March 2016

voting-l

കേരളം ഉള്‍പ്പെടെയുളള അഞ്ചുസംസ്ഥാനങ്ങളിലേക്കുളള നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് മേയ് 16നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 19 ന്.

അസമില്‍ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഏപ്രില്‍ നാലിനും, രണ്ടാംഘട്ടം ഏപ്രില്‍ പതിനൊന്നിനും. ആദ്യഘട്ടത്തില്‍ 65 മണ്ഡലങ്ങളും രണ്ടാംഘട്ടത്തില്‍ 61 മണ്ഡലങ്ങളിലുമാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമ ബംഗാളില്‍ ആറുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ടം ഏപ്രില്‍ നാലിനുഗ രണ്ടാംഘട്ടം ഏപ്രില്‍ പതിനൊന്നിനും മൂന്നാംഘട്ടം ഏപ്രില്‍ 17നും നാലാംഘട്ടം ഏപ്രില്‍ 21നും അഞ്ചാംഘട്ടം ഏപ്രില്‍ 25നും ആറാംഘട്ടം ഏപ്രില്‍ മേയ് അഞ്ചിനുമാണ് തീരുമാനിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടര്‍മാരുടെ നിഷേധ വോട്ടായ നോട്ടയ്ക്ക് ചിഹ്നം ഏര്‍പ്പെടുത്തിയതായും കമ്മിഷന്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളും സന്ദര്‍ശിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. സേനാവിന്യാസത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി പ്രാഥമിക ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കേരളത്തിനൊപ്പം തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. കേരളം 140, പശ്ചിമ ബംഗാള്‍ 294, തമിഴ്‌നാട് 234, പുതുച്ചേരി 30, അസം 126 എന്നിങ്ങനെ 824 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടര്‍മാരുടെ ചിത്രം പതിപ്പിച്ച സ്ലിപ്പുകള്‍ ലഭ്യമാക്കും. പത്രിക സമര്‍പ്പിക്കുന്നതിന് പത്തു ദിവസം മുന്‍പുവരെ വോട്ടര്‍മാരാകാം. കേരളത്തില്‍ 2.56 കോടി വോട്ടര്‍മാരാണുള്ളത്. 21,498 പോളിങ് ബൂത്തുകള്‍ തയാറാക്കും.

ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. വോട്ടിന് രസീത് കിട്ടുന്ന 18000 മെഷീനുകള്‍ ഉപയോഗിക്കും. സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിനൊപ്പം ചിത്രവും വോട്ടിങ് മെഷീനില്‍ നല്‍കും.