കറുത്ത കോട്ടിടുന്നവരെല്ലാം വക്കീലന്മാരാകില്ലെന്ന് സുപ്രീംകോടതി

single-img
3 March 2016

lawyers-protest_759

കറുത്ത കോട്ടിടുന്നവരെല്ലാം വക്കീലന്മാരാകില്ലെന്ന് സുപ്രീംകോടതി. പട്യാല കോടതിയില്‍ ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് നടന്ന് അക്രമ പ്രവര്‍ത്തങ്ങളെ കുറിച്ച് ചര്‍ച്ച ഉയര്‍ന്ന സമയത്ത് മറ്റൊരു കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നിലവിലെ സംവിധാനത്തിന് മാറ്റങ്ങള്‍ ആവശ്യമാണെന്നും കോട്ടിട്ട എല്ലാവര്‍ക്കും വക്കീലാകാനാകാത്ത ശക്തമായ സംവിധാനമാണ് നമുക്ക് വേണ്ടതെന്നും കോടതി പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന ആള്‍ ഇന്ത്യാ ബാര്‍ എക്സാമിനേഷന്‍ പാസാകുന്നവര്‍ക്ക് നിയമപരിശീലനം നടത്താന്‍ അംഗീകാരം ലഭിക്കുന്ന സംവിധാനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള സംവിധാനം ഉയര്‍ന്ന കോടതിയില്‍ നേരിട്ട് ജോലി ചെയ്യാന്‍ കഴിയുന്നതാണെന്നും കോടതി സൂചിപ്പിച്ചു. എന്നാല്‍ പകുതി ഡോക്ടറാകാന്‍ കഴിയാത്തതുപോലെ പകുതി വക്കീലാകാനും ആര്‍ക്കും കഴിയില്ലെന്ന് കോടതി പറഞ്ഞു.