ആത്മഹത്യ ചെയ്യുവാന്‍ നദിയില്‍ ചാടിയെ പെണ്‍കുട്ടിയെ നദിയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തി സബ് ഇന്‍സ്പെക്ടര്‍ സജീഷ്കുമാര്‍
ആത്മഹത്യ ചെയ്യുവാന്‍ നദിയില്‍ ചാടിയെ പെണ്‍കുട്ടിയെ സാഹസികമായി നദിയിലേക്ക് ചാടി രക്ഷപ്പെടുത്തി കേരള പോലീസിന്റെ അഭിമാനമായി സജീഷ്കുമാര്‍ എന്ന സബ് ഇന്‍സ്പെക്ടര്‍. ഗ്രേഡ് അസി.സബ് ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിക്കുന്ന സജീഷിനെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേമധാവി തന്നെ രംഗത്തെത്തി.
ഞായറാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി കിട്ടിയിരുന്നു. പിന്നീട് ഈ പെണ്‍കുട്ടി കരമന പാലത്തിനു സമീപത്ത് ഉണ്ടെന്ന് വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ തന്നെ പെണ്‍കുട്ടി നദിയിലേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി ചാടിയതിനു പിറകേ അമാന്തിച്ചു നില്‍ക്കാതെ സജീഷ് കുമാറും നദിയില്‍ ചാടി. പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
കേരള പൊലീസിന്റെ യഥാര്‍ഥ മുഖം എന്ന തലക്കെട്ടോടെയാണ് സംസ്ഥാന പൊലീസ് മേധാവി സജീഷിനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സമയോചിതവും, സുധീരവുമായ രക്ഷാപ്രവര്‍ത്തനം നടത്തിയ സജീഷ്കുമാറിന് 3000 രൂപ ക്യാഷ് അവാര്‍ഡും ഡിജിപി പ്രഖ്യാപിച്ചു.