രാജ്യത്ത് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎയ്ക്കു തകര്‍ച്ചയും യു.പി.എയ്ക്ക് മുന്നേറ്റവുമുണ്ടാകുമെന്ന് സര്‍വ്വേഫലം

single-img
28 January 2016

Rajan-report-led-new-war-between-BJP-and-Congress....

രാജ്യത്ത് ഈ സമയം ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 38 സീറ്റ് കുറയുമെന്ന് സര്‍വ്വേ. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 46 സീറ്റ് കൂടുമെന്നും സര്‍വ്വേ പറയുന്നു.

എബിപി ന്യൂസും -നീല്‍സനും കൂടി നടത്തിയ അഭിപ്രായ സര്‍വേയിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്ത്. എന്‍ഡിഎ 2014 മേയില്‍ 339 സീറ്റ് നേടിയിരുന്നു. ഇപ്പോള്‍ 38 ശതമാനം വോട്ടോടെ 301 സീറ്റാണു ലഭിക്കുക. യുപിഎ 28 ശതമാനം വോട്ടോടെ 62ല്‍നിന്നു 108 സീറ്റിലേക്കു കയറുമെന്നാണ് സര്‍വ്വേഫലങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും പിന്തുണയുള്ള ജനകീയ നേതാവായി തുടരുമെന്നു സര്‍വേ പറയുന്നു. മോദിയുടെ ജനപ്രീതി ദിവസേന കുറയുന്നതായി 47 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 45 ശതമാനം പേര്‍ അങ്ങനെ കരുതുന്നില്ല.

54 ശതമാനം പേര്‍ മോദിയുടെ പ്രകടനം നല്ലത് അല്ലെങ്കില്‍ വളരെ നല്ലത് എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് നല്ലതാണെന്നു അഭിപ്രായപ്പെട്ടത് 46 ശതമാനം പേരാണ്.