അഴിമതി കേസില്‍ കഴിഞ്ഞവര്‍ഷം അഴിക്കുള്ളിലായവരില്‍ അധികവും പോലീസുദ്യോഗസ്ഥര്‍

single-img
25 January 2016

policecap

അഴിമതി കേസില്‍ കഴിഞ്ഞവര്‍ഷം അഴിക്കുള്ളിലായവരില്‍ അധികവും പോലീസുദ്യോഗസ്ഥര്‍. 203 പേരെയാണ് അഴിമതി കേസില്‍ ഉള്‍പ്പെട്ട് താനെ പോലീസിന്റെ പിടിയിലായത്. അഴിമതിവിരുദ്ധസേനയുടെ താനെ യൂണിറ്റിനു കീഴില്‍ വരുന്ന താനെ, പാല്‍ഘര്‍, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ നിന്നായി 48 പൊലീസ് ഉദ്യോഗസ്ഥരാണ് അഴിമതിക്കേസുകളില്‍ ഉള്‍പെട്ട് വിചാരണ നേരിടുന്നത്.

ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരാണ് രണ്ടാംസ്ഥാനത്ത്. 30 പേരാണ് അഴിമതിയില്‍ കുടുങ്ങി അകത്തായത്. പരാതികളുടെ എണ്ണം കൂടാന്‍ കാരണമായത് കഴിഞ്ഞ വര്‍ഷം പൊലീസ് ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായിട്ടാണെന്ന് അഴിമതി വിരുദ്ധസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ സിന്ധുദുര്‍ഗ്, പാല്‍ഘര്‍ മേഖലകളില്‍ നിന്നു പരാതികള്‍ കുറവാണെന്നും അവര്‍ പറഞ്ഞു.

അഴിമതി വിരുദ്ധ സേനയെ ബന്ധപ്പെടേണ്ട നമ്പരും മറ്റു മാര്‍ഗനിര്‍ദേശങ്ങളും വഴിയോരങ്ങളിലും പ്രധാന നഗരകേന്ദ്രങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകളാക്കി സ്ഥാപിക്കാനും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം ശക്തമാക്കാനും അധികൃതര്‍പദ്ധതിയിട്ടിട്ടുണ്ട്.