പാര്‍ലമെന്റ് തടസപ്പെടുത്തുന്നവരുടെ ശമ്പളം തടയണമെന്ന് പി.ജെ. കുര്യന്‍

single-img
25 January 2016

Indian-Parliament-House-Delhi

പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന അംഗങ്ങളുടെ ശമ്പളവും അലവന്‍സുകളും നിഷേധിക്കുന്നതിന് നിയമം ഉണ്്ടാക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ കഴിഞ്ഞ രണ്്ടുസെഷനുകളും തടസപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പി.ജെ. കുര്യന്റെ പരാമര്‍ശം.

പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്ന അംഗങ്ങളുടെ പേരു വിവരങ്ങള്‍ പാര്‍ലമെന്റ്, നിയമസഭാ സെക്രട്ടറിമാര്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 120 ദിവസം പാര്‍ലമെന്റും 60 ദിവസം നിയമസഭയും സമ്മേളിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാണ് കുര്യന്റെ ആവശ്യം.

സ്പീക്കര്‍മാരുടെയും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും 78മത് സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു ഗാന്ധിനഗറില്‍ വെച്ച് കുര്യന്റെ പ്രസ്താവന.