ഇടതു സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മദ്യനയം പുന:പരിശോധിക്കുമെന്ന് സിപിഐ

single-img
25 January 2016

kanam-rajendran-Malayalamnews

ഇടതു സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മദ്യനയം പുന:പരിശോധിക്കുമെന്ന് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ നിലവിലെ മദ്യനയം റദ്ദാക്കുമെന്നല്ല ഇതിനര്‍ഥമെന്നും ഇപ്പോഴത്തെ മദ്യനയം സൃഷ്ടിച്ച സാമൂഹിക പ്രത്യാഘാതങ്ങള്‍ പഠിച്ച ശേഷം പുത്തന്‍ മദ്യനയത്തെക്കുറിച്ച് ഇടതുപക്ഷം ആലോചിക്കുകയെന്നും കാനം വ്യക്തമാക്കി.

മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.