ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ചു വാഹനപരിശോധന നടത്തിയ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

single-img
18 January 2016

Police

ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ മദ്യപിച്ചു വാഹന പരിശോധന നടത്തിയ ഗ്രേഡ് എസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍. മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സനല്‍കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി വി. സുരേഷ്‌കുമാര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

തീരദേശപാതയില്‍ കാട്ടൂര്‍ ജംഗ്ഷനു സമീപം രണ്ടണ്ടു യുവാക്കള്‍ സഞ്ചരിച്ച വാഹനമാണ് ഇദ്ദേഹം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. മദ്യപിച്ചിരുന്ന സനല്‍കുമാര്‍ വാഹനപരിശോധനക്കിടെ നാട്ടുകാരുമായി വാക്കേറ്റവുമുണ്ടാകുകയായിരുന്നു.

സംഭവം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മാരാരിക്കുളം സിഐ കെ.ജി. അനീഷിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തുകയായിരുന്നു.