തെരുവില്‍ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും പുനരധിവാസവും ഇനി സര്‍ക്കാര്‍ ഉറപ്പാക്കും

single-img
5 January 2016

Street_Child,_Srimangal_Railway_Station

സാമൂഹികനീതി വകുപ്പ് ‘തെരുവില്‍ നിന്ന് വിദ്യാലയങ്ങളിലേക്ക്’ എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. മന്ത്രി എം.കെ.മുനീറാണ് ഇക്കാര്യം അറിയിച്ചത്. തെരുവില്‍ കഴിയേണ്ടിവരുന്ന കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതാണ് പദ്ധതി.

ദേശീയ ബാലാവകാശ കമ്മിഷന്റെ ഇതു സംബന്ധിച്ച ശുപാര്‍ശ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.ദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി സാമൂഹികനീതി അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ ഒമ്പതംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്.

കൂടാതെ സംസ്ഥാനത്തെ 50 പഞ്ചായത്തുകളില്‍ ആധുനിക ശ്മശാനങ്ങള്‍ നിര്‍മിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തുകളെ മുന്‍ഗണനാക്രമം അനുസരിച്ച് തിരഞ്ഞെടുക്കാന്‍ പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തി.