നട്ടെല്ല് സംബന്ധമായ രോഗം മൂലം ബുദ്ധിമുട്ടുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായവുമായി കിംസ് സ്‌പൈന്‍ ഫൗണ്ടേഷന്‍

single-img
5 January 2016

KMISതിരുവനന്തപുരം  കിംസ്  ആശുപത്രി നട്ടെല്ല് സംബന്ധമായ രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിര്‍ദ്ധനരായ  രോഗികള്‍ക്ക്  ചികിത്സാ  സഹായവുമായി  നടപ്പിലാക്കുന്ന പദ്ധതിയാണ് കിംസ് സ്‌പൈന്‍ ഫൗണ്ടേഷന്‍.   കിംസ് സ്‌പൈന്‍ ഫൗണ്ടേഷന്‍ മുതിര്‍ന്നവരില്‍  സ്‌കോളിയോസിസ്,  നട്ടെല്ലിന്റെയും  കഴുത്തിലേയും  കശേരുക്കള്‍ക്ക്  വേണ്ട  ശസ്ത്രക്രിയ,  നട്ടെല്ലിനുവേണ്ട  മറ്റ്  ശസ്ത്രക്രിയകള്‍ എന്നിവ  ഉള്‍പ്പടെ  കുട്ടികളിലുണ്ടാകുന്ന  നട്ടെല്ല്  സംബന്ധമായ  ചികിത്സകള്‍  സൗജന്യമായോ സൗജന്യ നിരക്കിലോ നല്‍കുന്നതാണ്.

ട്യൂമര്‍,  കാന്‍സര്‍  എന്നീ  ചികിത്സകള്‍  ഈ  ഫൗണ്ടേഷന്‍റെ  കീഴില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  ബി.പി.എല്‍  കാര്‍ഡ്  ഉള്ളവര്‍ക്കും,  വാര്‍ഷിക  വരുമാനം  എഴുപത്തി രണ്ടായിരം  രൂപയില്‍  താഴെയുള്ളവര്‍ക്കും  സ്‌പൈന്‍  ഫൗണ്ടേഷനിലൂടെ  ചികിത്സാ  സഹായം  തേടാവുന്നതാണ്.  മെഡിക്കല്‍  സ്‌ക്രീനിംഗിനു  ശേഷം  ചികിത്സ ആവശ്യമായിവരുന്നവര്‍ക്ക്  വരുമാനത്തിന്റെ  അടിസ്ഥാനത്തില്‍ ഫൗണ്ടേഷന്‍ ചികിത്സാ സഹായം ലഭിക്കുന്നതാണ്.

കിംസിലെ  നട്ടെല്ല്  ചികിത്സാ  വിഭാഗം  മേധാവി  ഡോ:  രഞ്ജിത്  ഉണ്ണിക്കൃഷ്ണന്റെ  നേതൃത്വത്തില്‍  രോഗികള്‍ക്ക്  സൗജന്യ കണ്‍സള്‍ട്ടേഷന്‍  ഉള്‍പ്പടെയുള്ള  ആനുകൂല്യങ്ങള്‍  ലഭ്യമാക്കും. ഡോ:  രഞ്ജിത്  കൂടാതെ  ഡോക്ടര്‍മാരും  മറ്റ്  അഭ്യുദയകാംക്ഷികളും  അവരുടെ മാസവരുമാനത്തില്‍  നിന്ന്  നല്‍കുന്ന  പണമാണ്  ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നത്.

ഇതിനുപുറമെ  നിര്‍ദ്ധനരായ  രോഗികളുടെ  ചികിത്സക്കായി  ഹൃദയസ്പന്ദനം,  ഗുരുവന്ദനം,  ടച്ച്  എ  ലൈഫ്,  ഡയാലിസിസ്  ഫൗണ്ടേഷന്‍,  കെയര്‍  കാര്‍ഡ്,  എന്നിങ്ങനെ പല ചികില്‍സാ പദ്ധതികളും കിംസ് ആവിഷ് കരിചിട്ടുണ്ട്.  ഹൃദയസന്ദനം  പദ്ധതിയില്‍  100-ല്‍  പരം  രോഗികള്‍ക്ക്  സൗജന്യ  ഹൃദയ  ശസ്ത്രക്രിയയും,  ഗുരുവന്ദനം  പദ്ധതിയില്‍  റിട്ടയേഡ്  അദ്ധ്യാപകര്‍ക്ക്  കാല്‍ മുട്ട് മാറ്റിവെക്കലും ചെയ്തു കൊടുക്കുന്നു. ഇതിനു  പുറമെ  ഇളവുകളോടെയുള്ള  കാന്‍സര്‍  ചികിത്സക്കായി  ടച്ച്  എ ലൈഫ്,  ഡയാലിസിസ്  ഫൗണ്ടേഷന്‍,  കെയര്‍  കാര്‍ഡ്, എന്നിവയും  കിംസ്  ആവിഷ്‌കരിച്ച പദ്ധതികളാണ്.