‘ഹെല്‍പ്പ്ചാറ്റ് ‘- ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം അളക്കാനും മൊബൈല്‍ ആപ്പ്

single-img
5 January 2016

helpchatന്യൂഡല്‍ഹി: ഇനി ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്  അളക്കാന്‍ കഴിയും. ‘ഹെല്‍പ്പ്ചാറ്റ് ‘ എന്ന ആപ്ലിക്കേഷനിലാണ് ഈ സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ആപ്‌സിലെ പെല്യൂഷന്‍ മീറ്റര്‍ എന്ന സംവിധാനമാണ് വായുവിന്റെ ഗുണനിലവാരം അളക്കുന്നത്. വായുവിന്റെ ഗുണനിലവാരം വിലയിരുത്തി രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ഈ ആപ്‌സ് സഹായിക്കും.

പൂജ്യം മുതല്‍ 500 വരെയാണ് ഹെല്‍പ്പ്ചാറ്റിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സിന്റെ റീഡിംഗ്. പൂജ്യം റീഡിംഗ് കാണിച്ചാല്‍ പ്രദേശത്തെ വായു പൂര്‍ണ്ണമായും ശുദ്ധമെന്ന് അര്‍ത്ഥം. റീഡിംഗ് 500 എങ്കില്‍ പൂര്‍ണ്ണമായും മലിനമായ വായുവാണ് നിങ്ങള്‍ ശ്വസിക്കുന്നതെന്ന് ഉറപ്പിക്കാം. വായുവിന്റെ ഗുണനിലവാരം അനുസരിച്ച് ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ഈ ആപ്‌ പറയും.

കുട്ടികള്‍ കരയുന്നത് എന്തിനാണെന്ന് പറഞ്ഞു തരുന്ന  മൊബൈല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം അറിയാനും ആപ്‌ വരുന്നത്.