ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന കാശ്മീരില്‍ പ്രകൃതി സൗന്ദര്യവുമാസ്വദിച്ച് യാത്രചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ തുറന്ന ട്രെയിനെത്തുന്നു

single-img
4 January 2016

Train

പ്രകൃതിയെ കണ്ടിരുന്ന, അടുത്തിടപഴകി യാത്രചെയ്യാന്‍ ഇന്ത്യറെയില്‍വേയുടെ തുറന്ന െട്രയിന്‍ എത്തുന്നു. ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന ജമ്മു- കാശ്മീരിലൂടെ പ്രകൃതി സൗന്ദര്യവുമാസ്വദിച്ചുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ റെയില്‍വേ.

ജമ്മു-കാശ്മീരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കുവേണ്ടി മേല്‍ത്തട്ടില്ലാത്ത തുറന്ന ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്നു വകുപ്പു മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തേക്കു കൂടുതല്‍ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനാണു പുതിയ പദ്ധതിയെന്നു ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ മള്‍ട്ടിപ്ലക്‌സ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു.

പുതിയ ട്രെയിന്‍ എത്തുന്നതോടെ വിനോദസഞ്ചാര വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാകുമെനന്ാണ് കണക്കുകൂട്ടല്‍. അതിന്റെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങള്‍ നടപ്പിലാക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.