ഇറാനിലെ സൗദി എംബസി കത്തിച്ചു

single-img
3 January 2016

saudi-embasyഇറാനിലെ സൗദി എംബസി കത്തിച്ചു. കഴിഞ്ഞ ദിവസം സൗദി അറേബ്യ തൂക്കിലേറ്റിയ ശിയ നേതാവ് നിമര്‍ അല്‍ നിംറിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് ശിയ അനുയായികള്‍ എംബസി കത്തിച്ചത്.  തെഹ്‌റാനിലെ എംബസിക്കു മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. പിന്നീട് പ്രതിഷേധക്കാര്‍ എംബസിക്കുള്ളില്‍ കയറി ഫര്‍ണ്ണിച്ചറുകളും മറ്റും അഗ്‌നിക്കിരയാക്കി.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരെന്ന് ആരോപിച്ചാണ് സൗദി അറേബ്യയില്‍ നിമര്‍ അടക്കം 47 പേരെ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയത്. 2003-2006 കാലഘട്ടത്തില്‍ അല്‍ ഖ്വെയ്ദയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന് കണ്ടെത്തിയാണ് ഇവരെ തൂക്കിലേറ്റിയത്.

2011-13 കാലഘട്ടത്തില്‍ സര്‍ക്കാരിനെതിരായി പ്രതിഷേധം നടത്തിയവരും തൂക്കിലേറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ പ്രതിഷേധത്തില്‍ നിരവധി പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ശിയാ നേതാവ് നിമറുടെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീല്‍ സൗദി സുപ്രിം കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു. 2012ലാണ് നിമറെ അറസ്റ്റ് ചെയ്തത്.