ക്രിസ്‌റ്റ്യാനൊ റൊണാള്‍ഡൊ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പന്ത്‌ തട്ടാനെത്തുന്നു

single-img
30 December 2015

Cristiano-Ronaldoതിരുവനന്തപുരം:  സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനൊ റൊണാള്‍ഡൊ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പന്ത്‌ തട്ടാനെത്തുന്നു. പോര്‍ച്ചുഗല്‍ ടീമുമായുള്ള സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനാണ്‌ ക്രിസ്‌റ്റ്യാനൊ എത്തുന്നത്‌. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.  ക്രിസ്‌റ്റ്യാനൊ പോര്‍ച്ചുഗല്‍ കുപ്പായത്തിലണ്‌ തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ പന്ത്‌ തട്ടാന്‍ ഇറങ്ങുക.

ഇന്ത്യയുടെ ലോകകപ്പ്‌ യോഗ്യത, കേരള സൂപ്പര്‍ ലീഗ്‌, ഐഎസ്‌എല്‍ തുടങ്ങിയ മല്‍സരങ്ങള്‍ കാര്യവട്ടത്ത്‌ സംഘടിപ്പിക്കുമെന്ന്‌ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.