മണിക്കൂറുകള്‍ കസേരയില്‍ കുത്തിയിരിക്കുന്നവരില്‍ ക്യാന്‍സര്‍ രോഗ സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തല്‍

single-img
29 December 2015

cancer-cellsമണിക്കൂറുകള്‍ കസേരയില്‍ കുത്തിയിരിക്കുന്നവരില്‍  ക്യാന്‍സര്‍ രോഗ സാധ്യത  വളരെ കൂടുതലാണെന്നാണ് ജര്‍മ്മന്‍ ശാസ്ത്രജ്ഞരുടെ പുതിയ പഠനം. ഒരുപാട് നേരം കസേരയില്‍ കുത്തിയിരുന്ന് ടിവി കാണുന്നവര്‍ക്കും കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകള്‍ ടൈപ്പ് ചെയ്യുന്നവരിലും  വന്‍കുടല്‍, ഗര്‍ഭാശയം, ശ്വാസകോശം തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗങ്ങള്‍ കൂടുതലായി കണ്ടെത്തുന്നുവെന്നാണ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലേഖനത്തിലും പറയുന്നത്.

43 വ്യത്യസ്തങ്ങളായ പഠനങ്ങളില്‍ നിന്ന് .ക്രോഡീകരിച്ചെടുത്ത വിവരങ്ങളാണ് ലേഖനത്തിന് ആധാരം. 40 ലക്ഷം ആളുകളേയും 68,936 ക്യാന്‍സര്‍ രോഗികളേയും നിരീക്ഷിച്ചാണ് ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റി ഗവേഷണത്തെ കുറിച്ചുള്ള അന്തിമ നിര്‍ണ്ണയത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഭൗതികമായി പ്രവര്‍ത്തനങ്ങള്‍ കുറയുകയും അലസരായി മാറുകയും ചെയ്യുന്നവര്‍ക്ക് വിവിധ ക്യാന്‍സര്‍ രോഗങ്ങള്‍ ബാധിക്കാനുള്ള റിസ്‌ക് കൂടുതലാണെന്ന കണ്ടെത്തല്‍ ദീര്‍ഘനാളത്തെ പഠനങ്ങളുടെ പരിണിതഫലമാണ്.

ഓരോ രണ്ട് മണിക്കൂര്‍ അധിക ഇരിപ്പും 8 ശതമാനം വന്‍കുടലില്‍ ക്യാന്‍സര്‍ രോഗമുണ്ടാവാനുള്ള സാധ്യതയാണ് വര്‍ധിപ്പിക്കുന്നത്. ഗര്‍ഭാശയ ക്യാന്‍സര്‍ സാധ്യത 10 ശതമാനത്തിലേക്കും ശ്വാസ കോശ ക്യാന്‍സര്‍ രോഗ സാധ്യത 6 ശതമാനവും വര്‍ധിപ്പിക്കും. മറ്റ് ശരീര ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറിന് ശാരീരിക അധ്വാനവുമായി യൊതൊരുവിധ ബന്ധവുമില്ലെന്നും പഠനം തെളിയിക്കുന്നു.