മദ്യാസക്തിയെയും പ്രമേഹത്തെയും നിയന്ത്രിക്കാന്‍ കരളിന് കഴിയുമെന്ന് കണ്ടെത്തല്‍

single-img
29 December 2015

alcohol മദ്യാസക്തിയെയും പ്രമേഹത്തെയും നിയന്ത്രിക്കാന്‍ കരളിന് കഴിയുമെന്ന് കണ്ടെത്തല്‍.  കരള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണായ ഫൈബ്രോബ്ലാസ്റ്റ് ഗ്രോത്ത് ഫാക്റ്റര്‍ – 21 എന്ന ഹോര്‍മോണ്‍ മനുഷ്യനിലെ മദ്യാസക്തിയെയും പ്രമേഹത്തെയും കുറയ്ക്കുമെന്ന് അമേരിക്കയിലെ യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പറയുന്നു. ഈ കണ്ടെത്തല്‍ അമിത തടി, പ്രമേഹം എന്നിവയ്‌ക്കെതിരെ പുതിയ ചികില്‍സാ രീതികള്‍ കണ്ടെത്താന്‍ സഹായിക്കും. ‘സെല്‍ മെറ്റബോളിസം’ എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട ലേഖനം പ്രസിദ്ധീകരിച്ചത്.

കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ അളവ് കൂടുന്ന സമയത്താണ് ഹോര്‍മോണ്‍ ഉണ്ടാകുന്നത്. ഈ സമയം ഹോര്‍മോണ്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും മദ്യത്തെയും പ്രമേഹത്തെയും നിയന്ത്രിക്കുന്നതിന് മസ്തിഷ്‌കത്തിനു നിര്‍ദ്ദേശം നല്‍കുമെന്നും ഗവേഷകര്‍ കണ്ടെത്തി. തുടര്‍ന്ന് പഞ്ചസാര, മദ്യം ഇവയോടുള്ള അമിതാസക്തി ഇല്ലാതാക്കും. മനുഷ്യ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.