എം.പിമാരുടെ ആഭ്യന്തര യാത്രകള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 135.8 കോടി; കണക്കുകള്‍ പുറത്ത്

single-img
26 December 2015

parliaent

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ആഭ്യന്തര യാത്രാ ചെലവുകള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 135.8 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനായ വേദ് പാല്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

എം.പിമാരുടെ വിമാനയാത്രകള്‍ക്കും ട്രെയിന്‍ യാത്രകള്‍ക്കും പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച തുകയുടെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. ബസ് യാത്രകള്‍ക്കും പ്രതിദിന അലവന്‍സിനും ചെലവഴിച്ച തുകയും ഇതില്‍ ഉള്‍പ്പെടുന്നു. 201314 വര്‍ഷത്തില്‍ 147.38 കോടി രൂപയും സര്‍ക്കാര്‍ ചെലവഴിച്ചു.

എം.പിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് വേദ് പാല്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. അഞ്ച് വര്‍ഷത്തിനിടെ എം.പിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും മുന്നൂറ് ശതമാനം വര്‍ധിച്ചതിന് പിന്നാലെയാണ് വീണ്ടും ശമ്പള വര്‍ധനവിന് പദ്ധതിയിടുന്നത്.